കെപിസിസി നേതൃമാറ്റത്തിന് കളമൊരുങ്ങുന്നു; നേതാക്കളോട് അഭിപ്രായം തേടി എഐസിസി

കെപിസിസി നേതൃമാറ്റത്തിന് കളമൊരുങ്ങുന്നു. നേതൃമാറ്റത്തിലും പുനഃസംഘടനയിലും നേതാക്കളോട് എഐസിസി അഭിപ്രായം തേടി. എഐസിസി ജനറൽ സെക്രട്ടറി ദീപാദാസ് മുൻഷി നേതാക്കളെ പ്രത്യേകം കണ്ടു. കെപിസിസി രാഷ്ട്രീയകാര്യ സമിതി യോഗത്തിന് ശേഷമുള്ള വാർത്ത സമ്മേളനം മാറ്റിയത് നേതാക്കൾ തമ്മിലുള്ള അഭിപ്രായ ഭിന്നതയെ തുടർന്നെന്ന് സൂചന. രമേശ് ചെന്നിത്തല, ബെന്നി ബഹനാൻ, സണ്ണി ജോസഫ്, തുടങ്ങിയവർ ദീപാദാസ് മുൻഷിയെ കണ്ടു.

നേതൃമാറ്റം ആവശ്യമാണോയെന്നും നിലനവിലെ നേതൃത്വമായി മുന്നോട്ടുപോയാൽ പഞ്ചായത്ത് തെരഞ്ഞെടുപ്പ് ഉൾപ്പെടെ ശക്തമായ പ്രകടനം നടത്താൻ കഴിയുമോ എന്ന് ദീപാദാസ് മുൻഷി നേതാക്കളോട് ചോദിച്ചു. ഇന്ന് വൈകുന്നേരത്തോടെ വിഡി സതീശനെയും മറ്റ് നേതാക്കളെയും ദീപദാസ് മുൻഷി നേരിൽ കാണും. ഇന്നലെ ചേർന്ന രാഷ്ട്രീയ കാര്യ സമിതിയിൽ പൂർണമായ ഐക്യത്തോടെ പെരുമാറണമെന്ന് സന്ദേശം ഉയർന്നിരുന്നു. എന്നാൽ സംയുക്ത വാർത്താ സമ്മേളനം ഉൾപ്പെടെ നടത്താൻ കഴിഞ്ഞിരുന്നില്ല.

തിരുവനന്തപുരത്ത് ഉണ്ടായിട്ടും കെ സുധാകരൻ – വി.ഡി സതീശൻ സംയുക്ത വർത്താ സമ്മേളനം നടന്നില്ലായിരുന്നു. എ.ഐ.സി.സി സെക്രട്ടറി പി.വി മോഹനന് വാഹനാപകടത്തിൽ പരിക്കേറ്റതിനാലാണ് വാർത്താ സമ്മേളനം മാറ്റിവെച്ചത് എന്നായിരുന്നു വിശദീകരണം. എന്നാൽ നേതാക്കൾ തമ്മിലുള്ള അഭിപ്രായ ഭിന്നതയാണ് അവസാന നിമിഷം വാർത്താസമ്മേളനം മാറ്റാൻ കാരണമെന്ന് സൂചന.

➤ ALSO READ

ഗുരുവായൂർ ക്ഷേത്രം ഭണ്ഡാരം തീപിടുത്തം: സുരക്ഷാ വീഴ്ച അന്വേഷിക്കും – ദേവസ്വം.

ഗുരുവായൂർ: ഗുരുവായൂർ ക്ഷേത്രം ശ്രീകോവിൽ മേൽക്കൂരയിൽ വെൽഡിങ്ങ് പ്രവൃത്തിക്കിടെ തീപ്പൊരി വീണ് ഭണ്ഡാരത്തിലെ നോട്ടുകൾ കത്തിയ സംഭവത്തിൽ സുരക്ഷാ വീഴ്ച അന്വേഷിക്കും. അതിനായായി പോലീസിന് കത്ത് നൽകാൻ തീരുമാനിച്ചതായി ദേവസ്വം അഡ്മിനിസ്ട്രേറ്റർ അറിയിച്ചു.  കത്തിനശിച്ച...