ഗുരുവായൂർ: ഗുരുവായുർ തിരുവെങ്കിടാചലപതി ക്ഷേത്രത്തിൽ മകര ചൊവ്വ മഹോത്സവ ത്തോടനുബന്ധിച്ച് നട തുറപ്പ് മഹോത്സവം ഭക്തി സാന്ദ്രമായി ആഘോഷിച്ചു.
ക്ഷേത്രത്തിൽ അനുബന്ധ പൂജകൾ, ചുറ്റുവിളക്ക്, നിറമാല കോമരം ചൊവ്വല്ലൂർ ശ്രീധരന്റെ കാർമ്മികത്വത്തിൽ ഗുരുതി, കോമരം ബാലൻ മങ്ങാട്ടിന്റെ കാർമ്മികത്വത്തിൽ താഴത്തെ കാവിൽകലശം എന്നിവയുണ്ടായി. ഗുരുവായൂർ കൃഷ്ണപ്രസാദും സംഘവും അവതരിപ്പിച്ച തായമ്പകയും ഉണ്ടായിരുന്നു. കോട്ടപ്പടി സന്തോഷ് മാരാർ, ഗുരുവായൂർ കേശവദാസ്, ഉണ്ണികൃഷ്ണൻ എടവന, പ്രഭാകരൻ മൂത്തേടത്ത് എന്നിവർ വാദ്യനിരയിൽ അണിചേർന്നു.
ക്ഷേത്രഭാരവാഹികളായ ശശി വാറണാട്ട്, ബാലൻ വാറണാട്ട്, ശിവൻ കണിച്ചാടത്ത് , ഇ രാജു, ഹരി കൂടത്തിങ്കൽ, രാജു പി നായർ, വിനോദ് കുമാർ അകമ്പടി, പി ഹരിനാരായണൻ എന്നിവർ മഹോത്സവത്തിന് നേതൃത്വം നൽകി