ഗുരുവായൂർ: ഗുരുവായൂർ നഗരസഭയിൽ സുരക്ഷാ ഉപകരണങ്ങളായ സെപ്റ്റിക് ടാങ്ക് സിവേജ് ശുചീകരണ തൊഴിലാളികൾക്കുള്ള സുരക്ഷാ ഉപകരണങ്ങൾ വിതരണം ചെയ്തു. നാഷനൽ ആക്ഷൻ ഫോർ മെക്കാനൈസ്‌ഡ് സാനിറ്റേഷൻ ഇക്കോസിസ്റ്റം ( NAMASTE ) പദ്ധതിയുടെ ഭാഗമായി നടത്തിയ സർവയിൽ നഗരസഭയിൽ രജിസ്റ്റർ ചെയ്ത തൊഴിലാളികൾക്കാണ് ഉപകരണങ്ങൾ വിതരണം ചെയ്തത്. വിതരണോദ്ഘാടനം നഗരസഭ ചെയർമാൻ എം കൃഷ്ണദാസ് നിർവഹിച്ചു.
വൈസ് ചെയർപേഴ്സൺ അനീഷ്‌മ ഷനോജ് അദ്ധ്യക്ഷ സ്ഥാനം വഹിച്ചു. സെപ്റ്റിക് സിവേജ് തൊഴിലാളികൾ ജോലി സമയങ്ങളിൽ നേരിടുന്ന വിപത്തുകളെ കുറിച്ച് സംസാരിച്ച നഗരസഭ ചെയർമാൻ, സെപ്റ്റിക് സിവേജ് മാലിന്യങ്ങളുടെ ശാസ്ത്രീയമായ സംസ്കാരണത്തിനായി നഗരസഭ കൈകൊള്ളുന്ന നടപടികളെ കുറിച്ചും സംസാരിച്ചു.
സ്ഥിരം സമിതി അദ്ധ്യക്ഷന്മാരായ മനോജ് എ എസ്, ഷഫീർ എ എം, നഗരസഭ സെക്രട്ടറി അഭിലാഷ് കുമാർ എച്, ക്ലീൻ സിറ്റി മാനേജർ കെ എസ് .ലക്ഷ്മണൻ, സീനിയർ പബ്ലിക് ഹെൽത്ത് ഇൻസ്പെക്ടർ എസ് ഹർഷിദ്, വി എ ഇംന നഗരസഭ ആരോഗ്യ വിഭാഗം ഉദ്യോഗസ്ഥർ, ശുചീകരണ ജീവനക്കാർ എന്നിവർ പങ്കെടുത്തു.