ഗുരുവായൂർ – തൃശൂർ പാസഞ്ചർ ട്രെയിൻ സർവ്വീസ് പുന:സ്ഥാപിക്കണം; ദൃശ്യ ഗുരുവായൂർ വാർഷിക പൊതുയോഗം.

ഗുരുവായൂർ: കോവിഡ് കാലത്തിന് മുൻപ് ഗുരുവായൂരിൽ നിന്നും വൈകീട്ട് 5.10 ന് തൃശൂരിലേക്കും തിരിച്ച് തൃശൂരിൽ നിന്നും 6.55 ന് ഗുരുവായൂരിലേക്കും സർവ്വീസ് നടത്തിയിരുന്ന പാസഞ്ചർ ട്രെയിൻ സർവ്വീസ് പുന:സ്ഥാപിക്കണമെന്ന് ദൃശ്യ ഗുരുവായൂരിൻ്റെ വാർഷിക പൊതുയോഗം റെയിൽവെ അധികൃതരോട് ആവശ്യപ്പെട്ടു. 

ഈ സർവ്വീസ് വടക്കും നിന്നും തെക്ക് നിന്നും ഉള്ള ട്രെയിൻ യാത്രക്കാർക്ക് ഗുരുവായൂരിൽ എത്തുന്നതിന് സഹായകരമായിരുന്നുവെന്നും 

ഉച്ചതിരിഞ്ഞ് 1.30 ന് എറണാകുളത്തേക്ക് പോകുന്ന പാസഞ്ചർ സർവ്വീസ് കഴിഞ്ഞാൽ രാത്രി 11.25 ന് മാത്രമേ സർവ്വീസ് ഉള്ളത് ഏറെ നിർഭാഗ്യകരമാണെന്നും യോഗം അഭിപ്രായപ്പെട്ടു. 

ഗുരുവായൂർ റെയിൽവേ സ്റ്റേഷൻ നവീകരിക്കുന്നതോടെ പുതിയ സർവ്വീസുകൾ ആരംഭിക്കണമെന്നും, ഗുരുവായൂരിൽ നിന്നും വടക്കോട്ടുള്ള പാത നിർമ്മാണത്തിലെ അനിശ്ചിതത്വം ഒഴിവാക്കുന്നതിന് കേന്ദ്ര കേരള സർക്കാരുകൾ സത്വര നടപടി സ്വീകരിക്കണമെന്നും യോഗം ആവശ്യപ്പെട്ടു. പ്രസിഡണ്ട് കെ കെ ഗോവിന്ദദാസ് അദ്ധ്യക്ഷത വഹിച്ചു. 

പുതിയ ഭാരവാഹികളായി കെ കെ ഗോവിന്ദദാസ് (പ്രസിഡണ്ട്) അരവിന്ദൻ പല്ലത്ത് (വൈസ് പ്രസിഡന്റ്) ആർ രവികുമാർ (സെക്രട്ടറി) അജിത് ഇഴുവപ്പാടി (ജോ : സെക്രട്ടറി) വി പി ആനന്ദൻ (ഖജാൻജി) എന്നിവരെ തെരെഞ്ഞെടുത്തു.

➤ ALSO READ

ഗുരുവായൂർ ക്ഷേത്രം ഭണ്ഡാരം തീപിടുത്തം: സുരക്ഷാ വീഴ്ച അന്വേഷിക്കും – ദേവസ്വം.

ഗുരുവായൂർ: ഗുരുവായൂർ ക്ഷേത്രം ശ്രീകോവിൽ മേൽക്കൂരയിൽ വെൽഡിങ്ങ് പ്രവൃത്തിക്കിടെ തീപ്പൊരി വീണ് ഭണ്ഡാരത്തിലെ നോട്ടുകൾ കത്തിയ സംഭവത്തിൽ സുരക്ഷാ വീഴ്ച അന്വേഷിക്കും. അതിനായായി പോലീസിന് കത്ത് നൽകാൻ തീരുമാനിച്ചതായി ദേവസ്വം അഡ്മിനിസ്ട്രേറ്റർ അറിയിച്ചു.  കത്തിനശിച്ച...