ഗുരുവായൂർ.ഗുരുവായൂർ ദേവസ്വം പൂന്താന ദിനാഘോഷത്തോടനുബന്ധിച്ച് നടത്തുന്ന കാവ്യോച്ചാരണ മത്സരങ്ങൾ ഫെബ്രുവരി 8 ശനിയാഴ്ച നടക്കും. ദേവസ്വം കുറൂരമ്മ ഹാളിലാകും മത്സരങ്ങൾ നടക്കുക. ദേവസ്വം പ്രസിദ്ധീകരണമായ “പൂന്താന സർവ്വസ്വം” ആധാരമാക്കിയാണ് മത്സരം. കാവ്യോച്ചാരണ മത്സര ഭാഗങ്ങൾ ചുവടെ ചേർക്കുന്നു.
എൽ പി വിഭാഗം :- ശ്രീകൃഷ്ണകർണ്ണാമൃതം – 66 മുതൽ 72 കൂടിയും, ( 7 ശ്ലോകങ്ങൾ ) (ലീലാമൃതം) ജ്ഞാനപ്പാന – 24 മുതൽ 61 കൂടി (38 ഈരടികൾ)
യു പി വിഭാഗം :- ശ്രീകൃഷ്ണ കർണ്ണാമൃതം – 1മുതൽ 15 വരെ – (15 ശ്ളോകങ്ങൾ )
ജ്ഞാനപ്പാന – 67 മുതൽ 125കൂടി ( 58 ഈരടികൾ)
ഹൈസ്ക്കൂൾ വിഭാഗം :- ശ്രീകൃഷ്ണകർണ്ണാമൃതം – 150 മുതൽ 169 വരെ.- (20 ശ്ളോകങ്ങൾ )
സന്താനഗോപാലം – അർജ്ജുന ശപഥം 1 മുതൽ 90 വരെ – (90 ഈരടികൾ )
കോളേജ് / ഹയർ സെക്കൻ്ററി വിഭാഗം:- ഘനസംഘം – 1 മുതൽ 22 വരെ ( 22 ഈരടികൾ )
അഷ്ടാക്ഷരകീർത്തനം – 1 മുതൽ 9 വരെ (9 ശ്ലോകങ്ങൾ )
ദശാവതാരം – 1 മുതൽ 14 വരെ (അംബുജായതലോചന -14 ശ്ളോകങ്ങൾ )
കാവ്യോച്ചാരണ മത്സരം രാവിലെ 9 മണിക്ക് ആരംഭിക്കും. പങ്കെടുക്കുന്ന വിദ്യാർത്ഥികൾ വിദ്യാലയധികൃതർ സാക്ഷ്യപ്പെടുത്തിയ സർട്ടിഫിക്കറ്റ് സഹിതം രാവിലെ 8 മണിക്കെത്തണം.
ഉപന്യാസ മൽസരം :- വിഷയം: പൂന്താനം കൃതികളുടെ വർത്തമാനകാലസാംഗത്യം. ഉപന്യാസങ്ങൾ 10 പേജിൽ കുറയരുത്. ലഭിക്കേണ്ട അവസാന തീയതി, ഫെബ്രുവരി 27 വൈകിട്ട് 5 മണി. ദേവസ്വം ജീവനക്കാർ, ബന്ധുക്കൾ എന്നിവർക്ക് മത്സരത്തിൽ പങ്കെടുക്കാൻ അനുമതിയില്ല. ഉപന്യാസങ്ങൾ ലഭിക്കേണ്ട വിലാസം – അഡ്മിനിസ്ട്രേറ്റർ, ഗുരുവായൂർ ദേവസ്വം, ഗുരുവായൂർ പി. ഒ – 680101.