ഗുരുവായൂർ: ഗുരുവായൂർ നിയോജക മണ്ഡലത്തിൽ ഉൾപ്പെടുന്ന ചാവക്കാട് വടക്കാഞ്ചേരി സംസ്ഥാന പാതയുടെ ചാട്ടുകുളം മുതൽ ചാവക്കാട് വരെ വരുന്ന റോഡ് വീതി കൂട്ടുന്നതുമായി ബന്ധപ്പെട്ട് ഈ പ്രദേശത്തെ സ്ഥലം ഉടമകളുടെ ഒരു യോഗം 2025 ജനുവരി 29 ന് ബുധനാഴ്ച്ച രാവിലെ 10.30 മണിക്ക് ഗുരുവായൂർ നഗരസഭ സെക്യൂലർ ഹാളിൽ വച്ച് ഗുരുവായൂർ എം എൽ എ എൻ കെ അക്ബർ അവർകളുടെ അദ്ധ്യക്ഷതയിൽ ചേരുന്നതിന് തീരുമാനിച്ചിട്ടുണ്ട്.
പ്രസ്തുത യോഗത്തിൽ ബന്ധപ്പെട്ട കൗൺസിലർമാരും, പ്രസ്‌തുത സ്ഥലത്തെ സ്ഥലം ഉടമകളും ക്യത്യസമയത്ത് പങ്കെടുക്കണമെന്ന് താൽപര്യപ്പെടുന്നതായി നഗരസഭ ചെയർമാൻ എം കൃഷ്ണദാസ് അറിയിച്ചു.