ഗുരുവായൂർ: സി പി ഐ എം തൃശൂർ ജില്ലാ സമ്മേളനം ഫെബ്രുവരി 9, 10, 11 തിയതികളിൽ കുന്ദംകുളത്ത് വെച്ച് നടക്കും പൊതു സമ്മേളന നഗരിയിൽ ഉയർത്താനുള്ള കൊടിമരം ചരിത്ര പ്രസിദ്ധമായ ഗുരുവായൂർ ക്ഷേത്ര പ്രവേശന സത്യാഗ്രഹ സ്മൃതി മണ്ഡപത്തിൽ നിന്നാണ് കൊണ്ടുപോകുന്നത്.
ഫെബ്രുവരി 8ന് ഉച്ചതിരിഞ്ഞ് 3മണിക്ക് ആരംഭിക്കുന്ന കൊടിമര ജാഥയുടെ വിജയകരമായ നടത്തിപ്പിനു വേണ്ടിയുള്ള സംഘാടക സമിതി രൂപീകരണയോഗം ഗുരുവായൂർ നഗരസഭ ലൈബ്രറി ഹാളിൽ സി പി ഐ എം ജില്ലാ സെക്രട്ടറിയേറ്റ് അംഗം കെ വി അബ്ദുൾ ഖാദർ ഉദ്ഘാടനം ചെയ്തു. എം കൃഷ്ണദാസ് അധ്യക്ഷനായി. സി സുമേഷ്, ടി ടി ശിവദാസൻ, ഷീജ പ്രശാന്ത്, ജി കെ പ്രകാശ്, എം ആർ രാധാകൃഷ്ണൻ, കെ ആർ സൂരജ് എന്നിവർ സംസാരിച്ചു.
