ഗുരുവായൂർ: ഗുരുവായൂർ കരുണ ഫൗണ്ടേഷന്റെ 2025 ജനുവരിയിലെ സംഗമം 27-01-2025 തിങ്കളാഴ്‌ച രാവിലെ 9 മണി മുതൽ ഗുരുവായൂർ കൈരളി ജംഗ്ഷനിലുള്ള മാതാ കമ്മ്യൂണിറ്റി ഹാളിൽ വച്ചു നടക്കും.
100 ഓളം അമ്മമാർക്കുള്ള പ്രതിമാസ പെൻഷൻ വിതരണം, പാരാ ഒളിമ്പിക്‌സ് വിജയികളെ ആദരിക്കൽ, പുതിയ പ്രൊജക്റ്റിന്റെ പ്രഖ്യാപനം, വിവിധ കലാപരിപാടികൾ സദ്യ എന്നിവ ഉണ്ടായിരിക്കും.
എല്ലാവരെയും വളരെ സ്നേഹത്തോടെ കരുണ സംഗമത്തിലേക്ക് സ്വാഗതം ചെയ്യുന്നതായി ചെയർമാർ കെ ബി സുരേഷ് അറിയിച്ചു.