BEYOND THE GATEWAY

വിദ്യയോടൊപ്പം വരുമാനം; വിദ്യാര്‍ത്ഥികള്‍ക്ക് ഗുരുവായൂരിൽ ശില്‍പ്പശാല സംഘടിപ്പിച്ചു.

ഗുരുവായൂർ: വിദ്യാര്‍ത്ഥികളിലെ ബിസിനസ്സ് സാധ്യതകളെ പ്രോത്സാഹിപ്പിക്കുന്നതിന് വേണ്ടി ഗുരുവായൂര്‍ നഗരസഭയുടെ ആഭിമുഖ്യത്തില്‍ ശില്‍പ്പശാല സംഘടിപ്പിച്ചു. നഗരസഭ ചെയര്‍മാന്‍ എം കൃഷ്ണദാസ് ഉദ്ഘാടനം നിര്‍വ്വഹിച്ചു. 

വൈസ് ചെയര്‍പേഴ്സണ്‍ അനീഷ്മ ഷനോജ് അദ്ധ്യക്ഷത വഹിച്ചു. വികസനകാര്യ സ്ഥിരം സമിതി അദ്ധ്യക്ഷന്‍ എ എം ഷെഫീര്‍, കൗണ്‍സിലര്‍മാരായ കെ പി ഉദയന്‍, ദീപ ബാബു എന്നിവര്‍ സംസാരിച്ചു. വിവിധ വകുപ്പുകളുടെ പദ്ധതികളെ സംബന്ധിച്ച് ചാവക്കാട് താലൂക്ക് ഉപജില്ല വ്യവസായ ഓഫീസര്‍ ജിനി പി ജി, ഗുരുവായൂര്‍ നഗരസഭ വ്യവസായ വികസന ഓഫീസര്‍ ബിന്നിമോന്‍ വി സി എന്നിവര്‍ ക്ലാസ്സെടുത്തു. 

സംരഭകയായ അസീന തന്‍റെ സംരഭത്തെ കുറിച്ചുളള അനുഭവങ്ങള്‍ പങ്കുവെച്ചു. നഗരസഭാ പരിധിയിലുളള വിവിധ വിദ്യാലയങ്ങളിലെ 64 വിദ്യാര്‍ത്ഥികള്‍ ശില്‍പ്പശാലയില്‍ പങ്കെടുത്തു.

➤ ALSO READ

ഗുരുവായൂർ ദേവസ്വം നിയമനത്തിൽ 50% പ്രാദേശിക പരിഗണന നൽകണം; കെ പി ഉദയൻ

ഗുരുവായൂർ: ഗുരുവായൂർ ദേവസ്വത്തിലേക്ക് കെ ഡി ആർ ബി നിയമനം നടത്തുമ്പോൾ 50% പ്രാദേശിക പരിഗണന നൽകി നാട്ടുകാർക്ക് സംവരണം നൽകണമെന്ന് കോൺഗ്രസ് പ്രവർത്തകനും, ഗുരുവായൂർ നഗരസഭ പ്രതിപക്ഷ നേതാവുമായ കെ പി...