ചാവക്കാട്: 20 വർഷമായി ചാവക്കാട് നഗരസഭ ഭരിക്കുന്ന സിപിഎം നേതൃത്വത്തിലുള്ള ഭരണസമിതികൾ 50 വർഷം ചാവക്കാടിനെ പിറകോട്ടടിച്ചു എന്ന് കെ പി സി സി വർക്കിങ്ങ് പ്രസിഡന്റ് ടി എൻ പ്രതാപൻ ആരോപിച്ചു.
നഗരസഭയുടെ ദുർഭരണത്തിനെതിരെ ഗുരുവായൂർ ബ്ലോക്ക് കോൺഗ്രസ് കമ്മിറ്റി ചാവക്കാട് നഗരസഭാ ഓഫീലേക്ക് സംഘടിപ്പിച്ച ബഹുജന മാർച്ച് ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു ടി എൻ പ്രതാപൻ.
നേരത്തേ മണത്തലയിൽ നിന്ന് ആരംഭിച്ച മാർച്ച് ചാവക്കാട് ടൗണിൽ വെച്ച് പോലീസ് തടയുകയായിരുന്നു. പ്രതിഷേധ മാർച്ചിന് ബ്ലോക്ക് കോൺഗ്രസ് പ്രസിഡന്റ് അരവിന്ദൻ പല്ലത്ത് അധ്യക്ഷത വഹിച്ചു. മുൻ കെ പി സി സി മെമ്പർ സി.എ ഗോപപ്രതാപൻ മുഖ്യപ്രഭാഷണം നടത്തി. ചാവക്കാട് നഗരസഭാ പ്രതിപക്ഷ നേതാവ് കെ.വി സത്താർ, നേതാക്കളായ ഇർഷാദ് ചേറ്റുവ, ഹമീദ് ഹാജി, ആർ രവികുമാർ, പി കെ ജമാലുദ്ധീൻ, പി വി ബദറുദ്ധീൻ, കെ ജെ ചാക്കോ, സുനിൽ കാര്യാട്ട്, നളിനാക്ഷൻ ഇരട്ടപ്പുഴ, ഒ കെ ആർ മണികണ്ഠൻ, ഘോഷ് എങ്ങണ്ടിയൂർ, നിഖിൽ ജി കൃഷ്ണൻ, സി എസ് സൂരജ്, കെ.എച്ച് ഷാഹുൽ ഹമീദ്, ബീന രവിശങ്കർ, കെ കെ കാർത്ത്യായനി, മുംതാസ് പൊറ്റയിൽ, ലീന സജീവൻ, രേണുക ശങ്കർ, എച്ച് എം നൗഫൽ, എം എസ് ശിവദാസ്, എം ബി സുധീർ, അഡ്വ തേർലി അശോകൻ, കരിക്കയിൽ സക്കീർ, അനീഷ് പാലയൂർ, ആർ കെ നൗഷാദ്, കെ പി ഉദയൻ, എ കെ ബാബു, ബൈജു തെക്കൻ, പി കെ രാജേഷ് ബാബു, വിജു അകമ്പടി, ശിവൻ പാലിയത്ത്, ലോഹിതാക്ഷൻ പി, ബേബി ഫ്രാൻസിസ്, ഷാഹിദ മുഹമ്മദ്, ഷാഹിദ പേള, സുപ്രിയ രാമചന്ദ്രൻ, പി കെ കബീർ എന്നിവർ നേതൃത്വം നൽകി.
