ഗുരുവായൂർ: പൈതൃകം ഗുരുവായൂരിന്റെ ആഭിമുഖ്യത്തിൽ ഫെബ്രുവരി 16 മുതൽ 23 വരെ ശ്രീ ഗുരുവായൂരപ്പൻ ഓഡിറ്റോറിയത്തിൽ ആരംഭിക്കുന്ന പൈതൃകം ഭാഗവതോത്സവത്തിന്റെ സ്വാഗതസംഘം ഓഫീസ് ഉദ്ഘാടനം നടന്നു.
ഗുരുവായൂർ വടക്കേ നടയിലെ ക്ഷേത്രക്കുളത്തിന് സമീപം നല്ലേപ്പിള്ളി നാരായണാലയം അധിപൻ സ്വാമി സന്മയാനന്ദ സരസ്വതി നിലവിളക്ക് തെളിയിച്ച് കേന്ദ്രം ഉദ്ഘാടനം ചെയ്തു. സ്വാഗതസംഘം ചെയർമാൻ ഡോ.ഡി.എം.വാസുദേവൻ അദ്ധ്യക്ഷനായിരുന്നു. ജി.കെ.പ്രകാശൻ, പി.എസ്.പ്രേമാനന്ദൻ,അഡ്വ.രവി ചങ്കത്ത്, ഡോ.കെ.ബി. പ്രഭാകരൻ, വൈശ്രവണത്ത് നാരായണൻ നമ്പൂതിരി ,മധു.കെ.നായർ, ഏ.കെ.ദിവാകരൻ, മുരളി അകമ്പടി എന്നിവർ പ്രസംഗിച്ചു.