ശ്രീകോവിൽ ചുമർ ചിത്രങ്ങളുടെ നവീകരണം; ഗുരുവായൂർ ക്ഷേത്ര നട ഉച്ചയ്ക്ക് 1:30ന്  അടയ്ക്കും.

ഗുരുവായൂർ: ഗുരുവായൂർ ക്ഷേത്രം ശ്രീകോവിലിലെ പുരാതന ചുമർചിത്രങ്ങൾ  പാരമ്പര്യ തനിമയും ശൈലിയും നിലനിർത്തിക്കൊണ്ട്  നവീകരിക്കുന്ന പ്രവൃത്തികൾ പുരോഗമിക്കുകയാണ്. ഉച്ചപ്പൂജ കഴിഞ്ഞ് ക്ഷേത്രം നട അടച്ചതിനു ശേഷമാണ് നവീകരണം നടത്തുന്നത്.  ശ്രീകോവിൽ നവീകരണ പ്രവൃത്തികൾ പൂർത്തിയാകുന്നതുവരെ ഉച്ചയ്ക്ക് 1.30ന്  ക്ഷേത്രം നട അടയ്ക്കുന്നതാണ്. 

എന്നാൽ ശനി, ഞായർ ദിവസങ്ങളിലും പൊതു അവധി ദിനങ്ങളിലും പതിവ് പോലെ ക്ഷേത്രം നട 3.30 ന് തുറക്കുന്നതാണ്. ഉത്സവത്തിന് മുന്നോടിയായി ക്ഷേത്രം ശ്രീകോവിൽ ചുമർ ചിത്രങ്ങളുടെ നവീകരണം പൂർത്തിയാക്കുകയാണ് ലക്ഷ്യമെന്ന് ദേവസ്വം അറിയിച്ചു.

➤ ALSO READ

ഗുരുവായൂർ ക്ഷേത്രം ഭണ്ഡാരം തീപിടുത്തം: സുരക്ഷാ വീഴ്ച അന്വേഷിക്കും – ദേവസ്വം.

ഗുരുവായൂർ: ഗുരുവായൂർ ക്ഷേത്രം ശ്രീകോവിൽ മേൽക്കൂരയിൽ വെൽഡിങ്ങ് പ്രവൃത്തിക്കിടെ തീപ്പൊരി വീണ് ഭണ്ഡാരത്തിലെ നോട്ടുകൾ കത്തിയ സംഭവത്തിൽ സുരക്ഷാ വീഴ്ച അന്വേഷിക്കും. അതിനായായി പോലീസിന് കത്ത് നൽകാൻ തീരുമാനിച്ചതായി ദേവസ്വം അഡ്മിനിസ്ട്രേറ്റർ അറിയിച്ചു.  കത്തിനശിച്ച...