ഗുരുവായൂർ: ഇന്ത്യയുടെ 76ാം റിപ്പബ്ലിക് ദിനം തൈക്കാട് സാംസ്കാരിക കൂട്ടായ്മയുടെ നേതൃത്വത്തിൽ സമുചിതമായി ആഘോഷിച്ചു. രാവിലെ 9 മണിക്ക് തൈക്കാട് ജംഗ്ഷനിൽ നടന്ന ചടങ്ങിൽ എക്സിക്യൂട്ടീവ് അംഗം ശ്രീ അസീസ് പനങ്ങായിൽ ദേശീയ പതാക ഉയർത്തി. തോമസ് ആളൂർ, റഫീഖ് കൊളമ്പൊ, സജി ഉണ്ണീരി, അസ്‌ക്കർ കൊളമ്പൊ, മുസ്തഫ പി പി, രാമകൃഷ്ണൻ എടക്കര, നിസാർ പി പി, യേശുദാസ്, സന്ധ്യ ഭരതൻ നാട്ടുകാരും യാത്രക്കാരും സന്നിഹിതരായ ചടങ്ങിൽ ദേശീയഗാനം ആലപിക്കുകയും, മധുര വിതരണം നടത്തുകയും ചെയ്തു…