BEYOND THE GATEWAY

മണത്തല ഹൈദ്രോസ്കുട്ടി മൂപ്പരുടെ 237മത് ചന്ദനക്കുടം ആണ്ടു നേർച്ച ജനുവരി 27, 28 തിയ്യതികളിൽ.

ചാവക്കാട് : മണത്തല ഹൈദ്രോസ്കുട്ടി മൂപ്പരുടെ 237 മത് ചന്ദനക്കുടം ആണ്ടു നേർച്ച ആഘോഷങ്ങൾക്ക് ജനുവരി 27, 28 തിയതികളിൽ നടക്കും. നേർച്ചക്ക്   തയ്യാറെടുത്ത് മണത്തലയും പരിസര പ്രദേശങ്ങളും ഉണർന്നു. ആണ്ടു നേർച്ചയുടെ ഭാഗമായി ഞായറാഴ്ച അസർ നമസ്ക‌ാരത്തിനു ശേഷം മണത്തല പള്ളിയിൽ മൗലൂദും ദുആ മജ്‌ലിസും നടന്നു. മഗ്‌രിബ് നമസ്കാരാനന്തരം ജാറം സിയാറത്ത് നടന്നു. സംസ്ഥാന സ്കൂൾ കലോത്സവത്തിൽ അറബി പ്രസംഗത്തിൽ എ ഗ്രേഡ് നേടിയ ദറസ് വിദ്യാർത്ഥി ഖാജാ മുഹിയുദീനെ ദുആ മജ്‌ലിസിൽ ആദരിച്ചു. മണത്തല ജുമാസ്‌ജിദ് വൈദ്യുതി ദീപാലങ്കാരം സ്വിച്ച് ഓൺ ചെയ്‌തു. 

മണത്തലയിലും പരിസരങ്ങളിലും മിഠായി കടകളും മറ്റു താത്കാലിക കച്ചവട സ്ഥാപനങ്ങളും ഉയർന്നു തുടങ്ങി. തിങ്കളാഴ്ച രാവിലെ ചാവക്കാട് നഗരത്തിൽ നിന്നുള്ള പ്രജ്യോതി ആദ്യ കാഴ്ച്ചയോടെ രണ്ടു ദിവസം നീണ്ടു നിൽക്കുന്ന മണത്തല നേർച്ച ആഘോഷങ്ങൾക്ക് തുടക്കമാകും. മണത്തല അംശത്തിലെ വിവിധ ദേശങ്ങളിൽ നിന്നായി 37ഓളം കാഴ്ചകൾ ഇത്തവണ ഉണ്ടാകും.

➤ ALSO READ

ഗുരുവായൂർ ദേവസ്വം നിയമനത്തിൽ 50% പ്രാദേശിക പരിഗണന നൽകണം; കെ പി ഉദയൻ

ഗുരുവായൂർ: ഗുരുവായൂർ ദേവസ്വത്തിലേക്ക് കെ ഡി ആർ ബി നിയമനം നടത്തുമ്പോൾ 50% പ്രാദേശിക പരിഗണന നൽകി നാട്ടുകാർക്ക് സംവരണം നൽകണമെന്ന് കോൺഗ്രസ് പ്രവർത്തകനും, ഗുരുവായൂർ നഗരസഭ പ്രതിപക്ഷ നേതാവുമായ കെ പി...