ഗുരുവായൂർ: ഗുരുവായൂർ ക്ഷേത്രം ശ്രീകോവിലിലെ പുരാതന ചുമർചിത്രങ്ങൾ പാരമ്പര്യ തനിമയും ശൈലിയും നിലനിർത്തിക്കൊണ്ട് നവീകരിക്കുന്ന പ്രവൃത്തികൾ പുരോഗമിക്കുകയാണ്. ഉച്ചപ്പൂജ കഴിഞ്ഞ് ക്ഷേത്രം നട അടച്ചതിനു ശേഷമാണ് നവീകരണം നടത്തുന്നത്. ശ്രീകോവിൽ നവീകരണ പ്രവൃത്തികൾ പൂർത്തിയാകുന്നതുവരെ ഉച്ചയ്ക്ക് 1.30ന് ക്ഷേത്രം നട അടയ്ക്കുന്നതാണ്.
എന്നാൽ ശനി, ഞായർ ദിവസങ്ങളിലും പൊതു അവധി ദിനങ്ങളിലും പതിവ് പോലെ ക്ഷേത്രം നട 3.30 ന് തുറക്കുന്നതാണ്. ഉത്സവത്തിന് മുന്നോടിയായി ക്ഷേത്രം ശ്രീകോവിൽ ചുമർ ചിത്രങ്ങളുടെ നവീകരണം പൂർത്തിയാക്കുകയാണ് ലക്ഷ്യമെന്ന് ദേവസ്വം അറിയിച്ചു.