ഗുരുവായൂർ : സ്വതന്ത്ര ഭാരതത്തിന്റെ 76>o റിപ്പ്ബ്ലിക്ദിനം ഗുരുവായൂർ മണ്ഡലം കോൺഗ്രസ്സ് കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ സമുച്ചിതമായി ആഘോഷം നടത്തി. മണ്ഡലം കമ്മിറ്റി ഓഫീസിൽ പ്രസിഡണ്ട് ഒ.കെ.ആർ. മണികണ്ഠൻ പതാക ഉയർത്തിആരംഭം കുറിച്ചു. ബ്ലോക്ക് കോൺഗ്രസ്സ് പ്രസിഡ ണ്ട് അരവിന്ദൻ പല്ലത്ത് റിപ്പബ്ലിക് ദിന സന്ദേശം നൽകി. ഒ.പി. ജോൺസൺ അധ്യക്ഷനായി.ഭാരതത്തിന്റെ അഖണ്ഡതയും, ഐക്യവും, ഒരുമയും സംരക്ഷിയ്ക്കുമെന്ന് പ്രതിജ്ഞയുമെടുത്തു. നേതാക്കളായ ബാലൻ വാറണാട്ട്, പ്രദീഷ് ഒടാട്ട്, സ്റ്റീഫൻ ജോസ് .സി.ജെ. റെയ്മണ്ട്, വി.എസ്. നവനീത്, കെ.കെ. രഞ്ജിത്ത്, വി.കെ.ഷൈമിൽ ,, രാമചന്ദ്രൻ പല്ലത്ത്, ബഷീർ മാണിക്കത്ത് പടി, ജോയ് തോമാസ് എന്നിവർ സംസാരിച്ചു.
