ഗുരുവായൂർ: സി പി ഐ എം 24-ാം പാർട്ടി കോൺഗ്രസിൻ്റെ ഭാഗമായുള്ള തൃശൂർ ജില്ലാ സമ്മേളനത്തോടനുബന്ധിച്ച് ജനുവരി 26 സർദാർ രക്തസാക്ഷി ദിനത്തിൽ ഗുരുവായൂർ ലോക്കൽ കമ്മിറ്റിയുടെ നേത്വത്തിൽ പതാക ദിനമായി ആചരിച്ചു.
ജില്ലാ കമ്മിറ്റി അംഗവും ഗുരുവായൂർ നഗരസഭ ചെയർമാനുമായ സഖാവ് എം കൃഷ്ണദാസ് പതാക ഉയർത്തി. പതാക ദിനത്തോടനുബന്ധിച്ച് ഗുരുവായൂർ കിഴക്കേ നടയിലെ സി ഐ ടി യു ഓഫീസ് പരിസരത്ത് റെഡ് വളണ്ടിയർമാരുടെ ഫ്ലാഗ് സല്യൂട്ടും ഉണ്ടായിരുന്നു. ലോക്കൽ കമ്മിറ്റി അംഗങ്ങൾ, പാർട്ടി അംഗങ്ങൾ, തൊഴിലാളികൾ തുടങ്ങി നിരവധി പങ്കെടുത്തു.
ലോക്കൽ കമ്മിറ്റി നേതാക്കളായ കെ ആർ സൂരജ്, ഉണ്ണി വാറണാട്ട്, ആർ വി ഇക്ബാൽ, കെ എൻ രാജേഷ്, വി രാജേഷ്, എ വി പ്രശാന്ത്, ലത പുഷ്കരൻ, സിന്ദു ബാബു തുടങ്ങിയവർ നേതൃത്വം നൽകി.