BEYOND THE GATEWAY

നൂറിന്റെ നിറവിൽ ഗാന്ധിയൻ വലിയ പുരക്കൽ കൃഷ്ണൻ.

ഗുരുവായൂർ നഗനഗരസഭയിലെ വാർഡ് 15 മമ്മിയൂരിൽ 100 വയസ്സ് തികഞ്ഞ ഗാന്ധിയൻ വലിയ പുരയ്ക്കൽ കൃഷ്ണൻ ദേശീയ പതാക ഉയർത്തി റിപ്പബ്ലിക് ദിനാഘോഷത്തിന് തുടക്കം കുറിച്ചു. വാർഡ് കൗൺസിലർ രേണുക ശങ്കർ അധ്യക്ഷം വഹിച്ച ദിനാഘോഷ ചടങ്ങുകളിൽ ഗുരുവായൂർ ബ്ലോക്ക് കോൺഗ്രസ് പ്രസിഡൻറ് അരവിന്ദൻ പല്ലത്ത് റിപ്പബ്ലിക് ദിന സന്ദേശം നൽകി. കോൺഗ്രസ് നേതാക്കളായ അനിൽകുമാർ ചിറക്കൽ, വി.കെ ജയരാജൻ, ബാലകൃഷ്ണൻ മഠപ്പാട്ടിൽ, രാമചന്ദ്രൻ പല്ലത്ത് ,ഗോപി കൂനംപുറത്ത്, ജ്യോതിശങ്കർ, ഗിരിജ ജയരാജ്, ബാബു ആലത്തി, തുടങ്ങിയവർ പങ്കെടുത്തു. രണ്ട് മാസം മുൻപ് നൂറാം പിറന്നാൾ ആഘോഷിച്ച ഗാന്ധിയൻ വലിയ പുരക്കൽ കൃഷ്ണൻ ഊർജ്ജസ്വലനായി പതാകയെ അഭിവാദ്യം ചെയ്ത് മുദ്രാവാക്യങ്ങൾ മുഴക്കി. അത് പങ്കെടുത്ത എല്ലാവർക്കും അഭിമാനത്തിന്റെ നിമിഷങ്ങൾ നൽകി . ചടങ്ങിൽ റിപ്പബ്ലിക് ദിനാശംസകൾ നേർന്ന് നേതാക്കൾ സംസാരിക്കുകയും ,സദസ്സിന് അഭിവാദ്യങ്ങൾ അർപ്പിക്കുകയും, ഗാന്ധിയൻ കൃഷ്ണന് ആരോഗ്യ സൗഖ്യം നേരുകയും , തുടർന്ന് മധുരവിതരണം നടത്തുകയും ചെയ്തു.

➤ ALSO READ

അർഹരായവർക്ക് വിഷു സദ്യയും വിഷു കൈനീട്ടവും നൽകി ചേംബർ ഓഫ് കോമേഴ്സ്

ഗുരുവായൂർ ചേംബർ ഓഫ് കോമേഴ്സിന്റെ ആഭിമുഖ്യത്തിൽ വിശക്കുന്ന വയാറിനൊരു പൊതി ചോറ് എന്ന ജീവകാരുണ്യപദ്ധതിയുടെ ഭാഗമായി വിഷുദിനത്തിൽ വിഷു സദ്യയും വിഷുകൈനീട്ടവും ഏകദേശം മുന്നൂറിലേറെ ആളുകൾക്ക് നൽകി. ഗുരുവായൂർ നഗരസഭ ചെയർമാൻ എം...