ഗുരുവായൂർ: കരുണ ഫൗണ്ടേഷൻ, ഗുരുവായൂർ മാസം തോറും നടത്തി വരുന്ന അമ്മമാർക്കുള്ള പെൻഷൻ വിതരണവും, കുടുംബ സംഗമവും 2025 ജനുവരി 27 തിങ്കളാഴ്ച ഗുരുവായൂർ മാതാ കമ്മ്യൂണിറ്റി ഹാളിൽ വെച്ച് സമുചിതമായി ആഘോഷിച്ചു.
കരുണയുടെ പ്രാർത്ഥന ഗാനത്തോടെ (“ലോകം മുഴുവൻ സുഖം പകരാനായ്”) സംഗമത്തിന് തുടക്കം കുറിച്ചു. കരുണ ഫൗണ്ടേഷൻ സെക്രട്ടറി സതീഷ് വാര്യർ ചടങ്ങിൽ സ്വാഗതം പറഞ്ഞു. കരുണ ഫൗണ്ടേഷൻ ചെയർമാൻ കെ ബി സുരേഷ് ആദ്ധ്യക്ഷത വഹിച്ച സംഗമം ഗുരുവായൂർ എ സി പി കെ എം ബിജു ഭദ്രദീപം തെളിയിച്ച് ഉദ്ഘാടനം നിർവ്വഹിച്ചു.
ഗുരുവായൂർ ലയൺസ് ക്ലബ്, പ്രസിഡൻ്റ് വിനീത് മോഹൻ, ട്രഷറർ പോളി ഫ്രാൻസിസ് എന്നിവർ ചേർന്ന് കരുണയിലേക്കു രണ്ടു വാക്കർ നൽകി. ഭിന്ന ശേഷിക്കാർക്കുള്ള പാര ഒളിംപിക്സ് സംസ്ഥാന ജേതാക്കളായ ഇൻസൈറ്റ് സ്പെഷ്യൽ സ്കൂളിലെ വിദ്യാർത്ഥികളായ കുമാരി അയിഷ അസ്സി, ആൽബിൻ മാളിയേക്കൽ, കെ ആർ ശരത്ത്, കുമാരി അസുറ എന്നിവർക്കുള്ള മൊമെൻ്റോ നൽകി കരുണ ആദരിച്ചു. വിശിഷ്ട അതിഥികളെ കരുണ ഫൗണ്ടേഷൻ ട്രഷറർ സോമശേഖരൻ പിള്ള പൊന്നാടയണിയിച്ചു ആദരിച്ചു.
മുഖ്യാതിഥിയും സാമൂഹ്യ പ്രവർത്തകനും ചാവക്കാട് ബാറിലെ അഡ്വക്കേറ്റുമായ സുജിത് അയിനിപ്പുള്ളി പെൻഷൻ വിതരണം ഉദ്ഘാടനം ചെയ്തു. റിട്ട കെഎസ്ഇബി അസ്സിസ്റ്റൻ്റ് എഞ്ചിനീയർ പുരുഷോത്തമ പണിക്കർ, റിട്ട സിൻഡിക്കേറ്റ് ബാങ്ക് മാനേജർ നന്ദകുമാർ, ലയൺസ് ക്ലബ് ഭാരവാഹികൾ എന്നിവർ ആശംസകൾ നേർന്നു സംസാരിച്ചു.
കരുണ വൈസ് ചെയർമാൻ ശ്രീനിവാസൻ ചുള്ളിപ്പറമ്പിൽ, ട്രഷറർ സോമശേഖരൻ, ജോസ് സുവർണ്ണ, സുഗതൻ കെ, ബക്കർ കെ കെ, കുമാർ കുന്നംകുളം, ശക്തിധരൻ, ഗീത സുരേഷ്, സുബൈദ, ഉഷ മനയിൽ, സുനിത ടീച്ചർ, രാജ ലക്ഷ്മി, ഉണ്ണികൃഷ്ണൻ, ഡേവിസ് ചുങ്കത്ത്, അക്ബർ, സന്തോഷ് അയിനിപ്പുള്ളി, രാജൻ, വത്സ ജോസ് മുതലായവർ സംഗമത്തിന് നേതൃത്വം നൽകി. സംഗമത്തിന് കരുണയുടെ വൈസ് ചെയർമാൻ ശ്രീനിവാസൻ ചുള്ളിപ്പറമ്പിൽ നന്ദി രേഖപ്പെടുത്തി. സംഗമത്തിന് മാറ്റുകൂട്ടുവാൻ കരുണ കുടുംബ അംഗങ്ങളുടെ ഗാനമേളയും ശേഷം, ഉച്ചഭക്ഷണവും ഒരുക്കിയിരുന്നു.