BEYOND THE GATEWAY

മറന്നുവെച്ച മൂന്നര പവൻ്റെ സ്വർണ്ണമാല ഉടമയെ കണ്ടെത്തി തിരികെ നൽകി വ്യാപാരി മാതൃകയായി.

ഗുരുവായൂർ: കടയിൽ മറന്നുവെച്ച മൂന്നര പവൻ്റെ സ്വർണ്ണമാല ഉടമയെ കണ്ടെത്തി തിരികെ നൽകി വ്യാപാരി മാതൃകയായി. ഗുരുവായൂരിലെ പൊതുപ്രവർത്തകനും ക്ഷേത്രനടയിലെ വ്യാപാരിയുമായ സി ഡി ജോൺസനാണ് മാതൃകയായത്. 

തിരുവനന്തപുരം സ്വദേശികളായ ദമ്പതികളാണ് ഇന്നലെ ഉച്ചയ്ക്ക് 11 മണിയോടെ മാല അടങ്ങിയ കൊച്ചു സഞ്ചി കടയിൽ മറന്നുവെച്ചത്. സാധനങ്ങൾ വാങ്ങി ഇവർ പോയ ശേഷമാണ് ജോൺസൺ സഞ്ചി കാണുന്നത്. ഉടൻ തന്നെ ക്ഷേത്ര പരിസരത്ത് തിരച്ചിൽ നടത്തി ഉടമയെ കണ്ടെത്തി ആഭരണം തിരികെ നൽകുകയായിരുന്നു.

➤ ALSO READ

ഗുരുവായൂർ ദേവസ്വം നിയമനത്തിൽ 50% പ്രാദേശിക പരിഗണന നൽകണം; കെ പി ഉദയൻ

ഗുരുവായൂർ: ഗുരുവായൂർ ദേവസ്വത്തിലേക്ക് കെ ഡി ആർ ബി നിയമനം നടത്തുമ്പോൾ 50% പ്രാദേശിക പരിഗണന നൽകി നാട്ടുകാർക്ക് സംവരണം നൽകണമെന്ന് കോൺഗ്രസ് പ്രവർത്തകനും, ഗുരുവായൂർ നഗരസഭ പ്രതിപക്ഷ നേതാവുമായ കെ പി...