BEYOND THE GATEWAY

ഗുരുപവനപുരം സഹകരണ സംഘത്തിന്റെ ഗുരുവായൂര്‍ ശാഖ ഉദ്ഘാടനം ജനുവരി 30ന്

ഗുരുവായൂർ: കേച്ചേരി ആസ്ഥാനമായ ഗുരുപവനപുരം പീപ്പിള്‍സ് സോഷ്യല്‍ വെല്‍ഫയര്‍ സഹകരണ സംഘത്തിന്റെ ഗുരുവായൂര്‍ ശാഖ ജനുവരി 30 ന് രാവിലെ 10ന് തൈക്കാട് ജങ്ഷനില്‍ ഉദ്ഘാടനം ചെയ്യുമെന്ന് ഭാരവാഹികൾ വാര്‍ത്ത സമ്മേളനത്തില്‍ അറിയിച്ചു. എന്‍ കെ അക്ബര്‍ എം എൽ എ ശാഖാ ഉദ്ഘാടനം ചെയ്യും. മുതിര്‍ന്ന സഹകാരി എന അയ്യപ്പന്‍ നായര്‍ മുഖ്യാതിഥിയാകും.

നഗരസഭ പ്രതിപക്ഷ നേതാവ് കെ പി ഉദയന്‍ സ്‌ട്രോങ് റൂം ഉദ്ഘാടനം ചെയ്യും. സഹകരണ ജോയിന്റ് രജിസ്ട്രാര്‍ ജൂബി ടി കുര്യാക്കോസ് ആദ്യ നിക്ഷേപം സ്വീകരിക്കും. ഗുരുപവനപുരം സൊസൈറ്റി പ്രസിഡന്റ് പി. മുകേഷ്‌കുമാര്‍, ഭരണസമിതി അംഗങ്ങളായ കെ ആര്‍ ഷാജി, എം ബിജേഷ് കുമാര്‍, സെക്രട്ടറി കെ ജി രതീഷ് എന്നിവര്‍ വാര്‍ത്ത സമ്മേളനത്തില്‍ പങ്കെടുത്തു

➤ ALSO READ

അർഹരായവർക്ക് വിഷു സദ്യയും വിഷു കൈനീട്ടവും നൽകി ചേംബർ ഓഫ് കോമേഴ്സ്

ഗുരുവായൂർ ചേംബർ ഓഫ് കോമേഴ്സിന്റെ ആഭിമുഖ്യത്തിൽ വിശക്കുന്ന വയാറിനൊരു പൊതി ചോറ് എന്ന ജീവകാരുണ്യപദ്ധതിയുടെ ഭാഗമായി വിഷുദിനത്തിൽ വിഷു സദ്യയും വിഷുകൈനീട്ടവും ഏകദേശം മുന്നൂറിലേറെ ആളുകൾക്ക് നൽകി. ഗുരുവായൂർ നഗരസഭ ചെയർമാൻ എം...