BEYOND THE GATEWAY

ഗുരുവായൂര്‍ ദേവസ്വം എംപ്ലോയീസ് ഓര്‍ഗനൈസേഷന്‍ വാര്‍ഷിക പൊതുയോഗം എം കൃഷ്ണദാസ് ഉദ്ഘാടനം ചെയ്തു. 

ഗുരുവായൂർ: ഗുരുവായൂര്‍ ക്ഷേത്ര ദര്‍ശനത്തിനായി ക്യൂ കോംപ്ലക്‌സ് നിര്‍മിക്കണമെന്ന് ദേവസ്വം എംപ്ലോയീസ് ഓര്‍ഗനൈസേഷന്‍ വാര്‍ഷിക പൊതുയോഗം ആവശ്യപ്പെട്ടു. ഓണ്‍ലൈന്‍ സംവിധാനം കുറ്റമറ്റതാക്കണമെന്നും ഇ ഓഫീസ് സംവിധാനം ഏര്‍പ്പെടുത്തണമെന്നും ആവശ്യമുന്നയിച്ചു. കൂടുതല്‍ സ്റ്റാഫ് ക്വാര്‍ട്ടേഴ്‌സ് നിര്‍മിക്കുക, വനിത ജീവനക്കാര്‍ക്കായി ലേഡീസ് ക്വാര്‍ട്ടേഴ്‌സ് നിര്‍മിക്കുക എന്നീ ആവശ്യങ്ങളും പ്രമേയത്തിലൂടെ ഉന്നയിച്ചു. സമ്മേളനം സി പി ഐ എം ജില്ലാ കമ്മിറ്റി അംഗമായ നഗരസഭ ചെയര്‍മാന്‍ എം കൃഷ്ണദാസ് ഉദ്ഘാടനം ചെയ്തു. 

യോഗത്തിൽ പുതിയ സംഘടന പ്രസിഡന്റായി കെ രമേശന്‍, സെക്രട്ടറിയായി ഇ കെ നാരായണനുണ്ണി, ട്രഷററായി എ വി പ്രശാന്ത് എന്നിവരെ തെരഞ്ഞെടുത്തു.

യൂണിയന്‍ പ്രസിഡന്റ് ഇ കെ നാരായണനുണ്ണി അധ്യക്ഷത വഹിച്ച യോഗത്തിൽ ഏരിയ സെക്രട്ടറി ടി ടി ശിവദാസന്‍, ലോക്കല്‍ സെക്രട്ടറി കെ ആര്‍ സൂരജ്, ദേവസ്വം ഭരണ സമിതി അംഗം സി മനോജ്, യൂണിയന്‍ സെക്രട്ടറി കെ രമേശന്‍, ഏലംകുളം ഉണ്ണികൃഷ്ണന്‍ എന്നിവര്‍ സംസാരിച്ചു. 

➤ ALSO READ

അർഹരായവർക്ക് വിഷു സദ്യയും വിഷു കൈനീട്ടവും നൽകി ചേംബർ ഓഫ് കോമേഴ്സ്

ഗുരുവായൂർ ചേംബർ ഓഫ് കോമേഴ്സിന്റെ ആഭിമുഖ്യത്തിൽ വിശക്കുന്ന വയാറിനൊരു പൊതി ചോറ് എന്ന ജീവകാരുണ്യപദ്ധതിയുടെ ഭാഗമായി വിഷുദിനത്തിൽ വിഷു സദ്യയും വിഷുകൈനീട്ടവും ഏകദേശം മുന്നൂറിലേറെ ആളുകൾക്ക് നൽകി. ഗുരുവായൂർ നഗരസഭ ചെയർമാൻ എം...