ഗുരുവായൂർ: കേച്ചേരി ആസ്ഥാനമായ ഗുരുപവനപുരം പീപ്പിള്‍സ് സോഷ്യല്‍ വെല്‍ഫയര്‍ സഹകരണ സംഘത്തിന്റെ ഗുരുവായൂര്‍ ശാഖ ജനുവരി 30 ന് രാവിലെ 10ന് തൈക്കാട് ജങ്ഷനില്‍ ഉദ്ഘാടനം ചെയ്യുമെന്ന് ഭാരവാഹികൾ വാര്‍ത്ത സമ്മേളനത്തില്‍ അറിയിച്ചു. എന്‍ കെ അക്ബര്‍ എം എൽ എ ശാഖാ ഉദ്ഘാടനം ചെയ്യും. മുതിര്‍ന്ന സഹകാരി എന അയ്യപ്പന് നായര്‍ മുഖ്യാതിഥിയാകും.
നഗരസഭ പ്രതിപക്ഷ നേതാവ് കെ പി ഉദയന്‍ സ്ട്രോങ് റൂം ഉദ്ഘാടനം ചെയ്യും. സഹകരണ ജോയിന്റ് രജിസ്ട്രാര്‍ ജൂബി ടി കുര്യാക്കോസ് ആദ്യ നിക്ഷേപം സ്വീകരിക്കും. ഗുരുപവനപുരം സൊസൈറ്റി പ്രസിഡന്റ് പി. മുകേഷ്കുമാര്‍, ഭരണസമിതി അംഗങ്ങളായ കെ ആര് ഷാജി, എം ബിജേഷ് കുമാര്‍, സെക്രട്ടറി കെ ജി രതീഷ് എന്നിവര്‍ വാര്‍ത്ത സമ്മേളനത്തില്‍ പങ്കെടുത്തു