BEYOND THE GATEWAY

ഗുരുവായൂര്‍ നഗരസഭയുടെ വികസന സെമിനാര്‍ ഡോ ജിജു പി അലക്‌സ് ഉദ്ഘാടനം ചെയ്തു.

ഗുരുവായൂർ: 20 വര്‍ഷത്തിനകം കേരളം മെട്രോയാകുമെന്ന് സംസ്ഥാന ആസൂത്രണ ബോര്‍ഡ് അംഗം ഡോ ജിജു പി അലക്‌സ്. രാജ്യത്തെ മറ്റിടങ്ങളില്‍ ജനങ്ങള്‍ നഗരങ്ങളിലേക്ക് ചേക്കേറുമ്പോള്‍ കേരളത്തില്‍ ഗ്രാമങ്ങള്‍ നഗരസ്വഭാവം ആര്‍ജിക്കുകയാണെന്നും അദ്ദേഹം പറഞ്ഞു. ഗുരുവായൂര്‍ നഗരസഭയുടെ വികസന സെമിനാര്‍ ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം.

നഗരസഭ ചെയര്‍മാന്‍ എം കൃഷ്ണദാസ് അധ്യക്ഷത വഹിച്ച ചെയ്തു.ആസൂത്രണ സമിതി ഉപാദ്ധ്യക്ഷൻ ടി ടി ശിവദാസൻ ആമുഖഭാഷണം നടത്തി. വികസന സ്റ്റാന്‍ഡിങ് കമ്മിറ്റി ചെയര്‍മാന്‍ എ എം ഷെഫീര്‍ പദ്ധതി രേഖ അവതരിപ്പിച്ചു. സ്റ്റാന്‍ഡിങ് കമ്മിറ്റി അധ്യക്ഷരായ ഷൈലജ സുധന്‍, ബുിന്ദു അജിത് കുമാര്‍, എ എസ് മനോജ്, എ സായിനാഥൻ, എന്നിവർ സംസാരിച്ചു. വൈസ് ചെയർപേഴ്സൺ അനീഷ്മഷനോജ് സ്വാഗതവും, സെക്രട്ടറി എച്ച് അഭിലാഷ്‌കുമാര്‍ നന്ദിയും പറഞ്ഞു.

➤ ALSO READ

ഗുരുവായൂർ ദേവസ്വം നിയമനത്തിൽ 50% പ്രാദേശിക പരിഗണന നൽകണം; കെ പി ഉദയൻ

ഗുരുവായൂർ: ഗുരുവായൂർ ദേവസ്വത്തിലേക്ക് കെ ഡി ആർ ബി നിയമനം നടത്തുമ്പോൾ 50% പ്രാദേശിക പരിഗണന നൽകി നാട്ടുകാർക്ക് സംവരണം നൽകണമെന്ന് കോൺഗ്രസ് പ്രവർത്തകനും, ഗുരുവായൂർ നഗരസഭ പ്രതിപക്ഷ നേതാവുമായ കെ പി...