ഗുരുവായൂർ: ഗുരുവായൂർ ലിറ്റിൽ ഫ്ളവർ കോളേജിൽ ഇക്കണോമിക്‌സ് വിഭാഗത്തിന്റെ നേതൃത്യത്തിൽ “സുസ്ഥിര സാമ്പത്തിക വളർച്ച ഗവേഷണത്തിലൂടെയും, നൂതന സാങ്കേതിക വിദ്യയിലൂടെയും” വിഷൻ വികസിത് ഭാരത് @ 2047 എന്ന വിഷയത്തെ ആസ്‌പദമാക്കി ICSSR സ്പോൺസർ ചെയ്‌ത ദ്വിദിന സെമിനാർ ജനുവരി 27,28 തിയ്യതികളിൽ സംഘടിപ്പിച്ചു.
അമേരിക്കയിലെ പ്യൂറ്റോറിക്കോ യൂണിവേഴ്‌സിറ്റിയിലേയും, ഇംഗ്ലണ്ടിലെ യൂണിവേഴ്‌സിറ്റി ഓഫ് റീഡിങ്ങിലെയും പ്രൊഫസറും സാമ്പത്തിക വിദഗ്ദ്ധനുമായ ഡോ ജസ്റ്റിൻ പോൾ ഉദ്ഘാടനം നിർവ്വഹിച്ചു. ഡിപ്പാർട്ടമെന്റ്റ് മാസികയായ ‘The Elevati’ പ്രകാശനം ചെയ്‌തു. ഡോ ചാക്കോ ജോസ് പി, പ്രിൻസിപ്പാൾ & പ്രൊഫസർ ഇൻ ഇക്കണോമിക്സസ്, സെൻ്റ് അലോഷ്യസ് കോളേജ്, എൽത്തുരുത്ത്, ഡോ സ്മിജു ഐ എസ്, ഡയറക്ടർ സെൻ്റർ ഫോർ ഡവലപ്പ്മെൻ്റ് കുസാറ്റ്, കൊച്ചി, എന്നിവരുടെ നേത്യത്വത്തിൽ Iപ്രബന്ധാവരണം നടത്തി. മികച്ച പ്രബന്ധത്തിനുള്ള പുരസ്ക്കാരം ക്രൈസ്റ്റ് കോളേജിലെ ദിൽന റോസ് കരസ്ഥമാക്കി. വിവിധ കോളേജുകളിൽ നിന്നുമുള്ള അധ്യാപകരും, ഗവേഷണ വിദ്യാർത്ഥികളും സെമിനാറിൽ പങ്കെടുത്തു.