ഗുരുവായൂർ: ഗോവയിൽ വച്ച് നടന്ന നാഷണൽ യോഗ ചാമ്പ്യൻഷിപ്പിൽ വിവിധ സംസ്ഥാനങ്ങളിൽ നിന്നുള്ള നൂറോളം സ്കൂളുകളെ പിന്തള്ളിയാണ് ശ്രീ ഗോകുലം പബ്ലിക് സ്കൂൾ വിജയിച്ചത്. കേരളത്തെ പ്രതിനിധീകരിച്ച് സ്കൂളിൽ നിന്നും പങ്കെടുത്ത 28 കുട്ടികൾക്കും വിവിധയിനങ്ങളിലായി മെഡലുകൾ ലഭിച്ചു. വിജയികളായ കുട്ടികൾക്കും യോഗാധ്യാപിക അർച്ചന ടീച്ചർക്കും പ്രിൻസിപ്പലിന്റെ നേതൃത്വത്തിൽ തൃശൂർ റെയിൽവേ സ്റ്റേഷനിൽ വൻ സ്വീകരണം നൽകി.
തൈക്കാട് ജംഗ്ഷനിൽ നിന്ന് വിജയികളെയും ആനയിച്ചുകൊണ്ടുള്ള *വിജയ് റാലി* എളവള്ളി പഞ്ചായത്ത് പ്രസിഡണ്ട് ശ്രീ ജിയോ ഫോക്സ് ഉദ്ഘാടനം ചെയ്തു. പ്രിൻസിപ്പാൾ കെ പി ശ്രീജിത്ത്, എ ഒ സിതാര ധനനാഥ്, വൈസ് പ്രിൻസിപ്പൽ ബീജ വിസി, പ്രൈമറി എച്ച് എം ശരണ്യ ജിതേഷ്, അധ്യാപികമാരായ സിനി സന്തോഷ്, ലിസ, ബേസിൽ എന്നിവർ നേതൃത്വം നൽകി.
അടുത്ത മാസം നേപ്പാളിൽ വെച്ചുനടക്കുന്ന ഇന്റർനാഷണൽ യോഗ മത്സരത്തിൽ കുട്ടികൾ പങ്കെടുക്കും.