BEYOND THE GATEWAY

സുവിതം ജീവ കാരുണ്യ കുടുംബ സംഗമവും, സമാദരണ സദസ്സും അഡ്വ ടി എസ് അജിത് ഉദ്ഘാടനം ചെയ്തു.

ഗുരുവായൂർ: ജീവകാരുണ്യ സംഘടനയായ ഗുരുവായൂർ സുവിതം ഫൗണ്ടേഷന്റെ ആഭിമുഖ്യത്തിൽ നൂറോളം അമ്മമാർക്ക് 500 രൂപ പെൻഷനും, അന്നദാനവും, ചികിത്സാ ധനസഹായ വിതരണവും, സമാദരണ സദസ്സും ഒരുക്കി സുവിത സംഗമം സംഘടിപ്പിച്ചു. മാതാ കമ്മ്യൂണിറ്റി ഹാളിൽ ചേർന്ന സംഗമം കേരള ബാർ കൗൺസിൽ ചെയർമാൻ അഡ്വ ടി എസ് അജിത് ഉദ്ഘാടന കർമ്മം നിർവഹിച്ചു. 

പെൻഷൻ വിതരണവും നടത്തി. സുവിതം പ്രസിഡന്റ് പി കെ സരസ്വതിയമ്മയുടെ അദ്ധ്യക്ഷതയിൽ ചേർന്ന കുടുംബ സംഗമത്തിൽ കഴിഞ്ഞ ദിവസം ഗുരുവായൂർ ദർശനത്തിനെത്തി സ്വർണ്ണമാല ഉൾപ്പടെയുടെ ബാഗ്‌ നഷ്ടപ്പെട്ട തിരുവനന്തപുരം സ്വദേശികളായ പാവപ്പെട്ട കുടുംബത്തിന് തനിക്ക്ലഭിച്ച ബാഗ് അന്വേഷിച്ച് കണ്ടെത്തി തിരിച്ച് നൽകി പത്തര മാറ്റിന്റെ തിളക്കം ജീവിതത്തിൽ ഉയർത്തിയ ഗുരുവായൂരിലെ വ്യാപാര പ്രമുഖനും, സാമൂഹ്യ, സാംസ്ക്കാരിക, ജീവ കാരുണ്യ പ്രവർത്തകനുമായ സി ഡി ജോൺസനെ സ്നേഹാദരം നൽകി അനുമോദിച്ചു. 

മാധ്യമ പ്രവർത്തകൻ വിജയൻ മേനോൻ മുഖ്യപ്രഭാഷണം നടത്തി. കെ എച്ച് ആർ എ ഗുരുവായൂർ യൂണിറ്റ് പ്രസിഡണ്ട് ഒ കെ ആർ മണികണ്ഠൻ, സുവിതം സെക്രട്ടറി വരുണൻ കൊപ്പര, കോ.ഓഡിനേറ്റർ ബാലൻ വാറണാട്ട്‌, ഖജാൻജി മാർട്ടിൻ ആന്റണി, റിട്ട കോളജ് പ്രിൻസിപ്പൽ ഡോക്ടർ. സി സുരേഷ്നായർ , എഴുത്ത്കാരി സീമാ നീലേക്ഷ് എന്നിവർ സംസാരിച്ചു. സ്നേഹവിരുന്നും ഉണ്ടായിരുന്നു. പരിപാടിക്ക് കെ പി കരുണാകരൻ, എ പി ശങ്കരനാരായണൻ, ഉഷ കാവീട്, ഇന്ദിര കരുണാകരൻ, ആന്റോ ആന്റണി എന്നിവർ നേതൃത്വം നൽകി.

➤ ALSO READ

ഗുരുവായൂർ ദേവസ്വം നിയമനത്തിൽ 50% പ്രാദേശിക പരിഗണന നൽകണം; കെ പി ഉദയൻ

ഗുരുവായൂർ: ഗുരുവായൂർ ദേവസ്വത്തിലേക്ക് കെ ഡി ആർ ബി നിയമനം നടത്തുമ്പോൾ 50% പ്രാദേശിക പരിഗണന നൽകി നാട്ടുകാർക്ക് സംവരണം നൽകണമെന്ന് കോൺഗ്രസ് പ്രവർത്തകനും, ഗുരുവായൂർ നഗരസഭ പ്രതിപക്ഷ നേതാവുമായ കെ പി...