BEYOND THE GATEWAY

സ്നേഹസ്പർശം ഗുരുവായൂരിൻ്റെ വാർഷികാഘോഷം എസ് എച്ച് ഒ – സി പ്രേമാനന്ദകൃഷ്ണൻ ഉദ്ഘാടനം ചെയ്തു.

ഗുരുവായൂർ: ഗുരുവായൂരിലെ മുതിർന്ന പൗരന്മാരുടെ കൂട്ടായ്മയായ സ്നേഹസ്പർശം വാർഷികാഘോഷവും കുടുംബ സംഗമവും നടന്നു. ഗുരുവായൂർ പോലീസ് എസ് എച്ച് ഒ. സി പ്രേമാനന്ദകൃഷ്ണൻ ഉദ്ഘാടനം ചെയ്തു. 

പ്രസിഡണ്ട് ആർ വി അലി അധ്യക്ഷത വഹിച്ച ചടങ്ങിൽ നഗരസഭ പ്രതിപക്ഷ നേതാവ് കെ.പി. ഉദയൻ, നടൻ ശിവജി ഗുരുവായൂർ എന്നിവർ മുഖ്യാതിഥികളായിരുന്നു. ചടങ്ങിൽ 84-ാം പിറന്നാൾ ആഘോഷിക്കുന്ന മുതിർന്ന മാധ്യമ പ്രവർത്തകൻ കെ ആർ ജോർജ്ജ് മാസ്റ്ററെ പൊന്നാടയും ഉപഹാരവും നൽകി ആദരിച്ചു. റിട്ട എസ് പി  ആർ കെ ജയരാജ്, പി പി വർഗീസ്, എം കെ നാരായണൻ നമ്പൂതിരി, അനിൽ കല്ലാറ്റ്, മണലൂർ ഗോപിനാഥ്, ഇന്ദിര സോമസുന്ദരൻ, ഡോ ആർ വി ദാമോദരൻ, ജോർജ് പോൾ നീലങ്കാവിൽ, രാധാകൃഷ്ണ വാര്യർ, പ്രഹ്ളാദൻ മാമ്പറ്റ്, കോമളം ഹരിദാസ്, തുടങ്ങിയവർ സംസാരിച്ചു. കലാമത്സരവും  സ്നേഹവിരുന്നും ഉണ്ടായിരുന്നു. 

പുതിയ ഭാരവാഹികളായി ആർ കെ ജയരാജ് (ചെയർമാൻ), ആർ വി അലി (പ്രസിഡണ്ട്), പി പി വർഗ്ഗീസ് (ജന സെക്രട്ടറി), ഇന്ദിര സോമസുന്ദരൻ (ട്രഷറർ), രാധാകൃഷ്ണ വാര്യർ, പി ഐ. സൈമൺ മാസ്റ്റർ, എം പി കബീർ (വൈ പ്രസിഡണ്ടുമാർ) എം കെ  നാരായണൻ നമ്പൂതിരി ച്രീഫ് കോഓർഡിനേറ്റർ), ജോർജ് പോൾ, പ്രഹ്ളാദൻ മാമ്പറ്റ്, സുമ വിശ്വംഭരൻ (സെക്രട്ടറിമാർ) ആർ.വി ദാമോദരൻ, അനിൽ കല്ലാറ്റ് (കോർഡിനേറ്റർമാർ) എന്നിവരെ തെരഞ്ഞെടുത്തു.

➤ ALSO READ

ഗുരുവായൂർ ദേവസ്വം നിയമനത്തിൽ 50% പ്രാദേശിക പരിഗണന നൽകണം; കെ പി ഉദയൻ

ഗുരുവായൂർ: ഗുരുവായൂർ ദേവസ്വത്തിലേക്ക് കെ ഡി ആർ ബി നിയമനം നടത്തുമ്പോൾ 50% പ്രാദേശിക പരിഗണന നൽകി നാട്ടുകാർക്ക് സംവരണം നൽകണമെന്ന് കോൺഗ്രസ് പ്രവർത്തകനും, ഗുരുവായൂർ നഗരസഭ പ്രതിപക്ഷ നേതാവുമായ കെ പി...