BEYOND THE GATEWAY

ഗുരുവായൂർ ദേവസ്വത്തിൻ്റെ നവീകരിച്ച ശ്രീഗുരുവായൂരപ്പൻ ഓഡിറ്റോറിയം സമർപ്പിച്ചു

ഗുരുവായൂർ: പൂർണമായും ഗുരുവായുർ ദേവസ്വം പദ്ധതി പണം ഉപയോഗിച്ച് നവീകരിച്ച ശ്രീഗുരുവായൂരപ്പൻ ഓഡിറ്റോറിയത്തിൻ്റെയും തെക്ക്, വടക്ക്  നടകളിലെ ഇൻ്റർലോക്ക് ടൈൽ വിരിച്ച  പ്രവൃത്തി എന്നിവയുടെ സമർപ്പണം  വ്യാഴാഴ്ച രാവിലെ നടന്നു. 

ഗുരുവായൂർ ക്ഷേത്രം തന്ത്രി ബ്രഹ്മശ്രീ പി സി ദിനേശൻ നമ്പൂതിരിപ്പാടിൻ്റെ സാന്നിധ്യത്തിൽ ദേവസ്വം ചെയർമാൻ ഡോ വി കെ വിജയൻ  സമർപ്പണം നിർവ്വഹിച്ചു.

ദേവസ്വം ഭരണസമിതി അംഗങ്ങളായ ബ്രഹ്മശ്രീ. മല്ലിശ്ശേരി പരമേശ്വരൻ നമ്പൂതിരിപ്പാട്, സി മനോജ് , കെ പി വിശ്വനാഥൻ, മനോജ് ബി നായർ, അഡ്മിനിസ്ട്രേറ്റർ കെ പി വിനയൻ, മരാമത്ത് ചീഫ് എൻജിനീയർ എം വി രാജൻ, എക്സി എൻജിനീയർ എം കെ അശോക് കുമാർ, അസി എക്സി എൻജിനീയർ വി ബി സാബു, എ ഇ ഇ കെ നാരായണനുണ്ണി, എന്നിവർ സന്നിഹിതരായി.

പദ്ധതികൾ സമയബന്ധിതമായി പൂർത്തിയാക്കിയ കരാറുകാർക്ക്  ദേവസ്വത്തിൻ്റെ ഉപഹാരം ചെയർമാൻ ഡോ വി കെ വിജയൻ  നൽകി.

➤ ALSO READ

ഗുരുവായൂർ ദേവസ്വം നിയമനത്തിൽ 50% പ്രാദേശിക പരിഗണന നൽകണം; കെ പി ഉദയൻ

ഗുരുവായൂർ: ഗുരുവായൂർ ദേവസ്വത്തിലേക്ക് കെ ഡി ആർ ബി നിയമനം നടത്തുമ്പോൾ 50% പ്രാദേശിക പരിഗണന നൽകി നാട്ടുകാർക്ക് സംവരണം നൽകണമെന്ന് കോൺഗ്രസ് പ്രവർത്തകനും, ഗുരുവായൂർ നഗരസഭ പ്രതിപക്ഷ നേതാവുമായ കെ പി...