BEYOND THE GATEWAY

ഗുരുവായൂർ ഉത്സവം 2025; പൊതുയോഗത്തിൽ നാട്ടുകാരുടെ നിറഞ്ഞ പങ്കാളിത്തം  

ഗുരുവായൂർ: ഗുരുവായൂർ ക്ഷേത്രത്തിലെ 2025 വർഷത്തെ ഉത്സവം സുഗമമായി നടത്തുന്നതിന് ഏഴ് സബ്ബ് കമ്മറ്റികൾ രൂപീകരിച്ചു. ദേവസ്വം ചെയർമാൻ ഡോ വി കെ വിജയൻ പ്രോഗ്രാം  സ്റ്റേജ് സബ് കമ്മറ്റിയുടെ ചെയർമാൻ. വിവിധ സബ്ബ് കമ്മിറ്റികളുടെ ചെയർമാൻമാരായി ദേവസ്വം ഭരണസമിതി അംഗങ്ങളായ ബ്രഹ്മശ്രീ മല്ലിശ്ശേരി പരമേശ്വരൻ നമ്പൂതിരിപ്പാട് (വാദ്യം), സി.മനോജ് (പബ്ലിക് റിലേഷൻസ്), മനോജ് ബി നായർ (ആനയോട്ടം), കെ പി വിശ്വനാഥൻ (പ്രസാദ ഊട്ട്), മനോജ് ബി നായർ (പള്ളിവേട്ട), സി.മനോജ് (വൈദ്യുതാലങ്കാരം) എന്നിവരെയും ദേവസ്വം ഭരണസമിതി യോഗം തീരുമാനിച്ചു.

വിവിധ ഉദ്യോഗസ്ഥർ സബ്ബ് കമ്മിറ്റികളുടെ കൺവീനർമാരാകും.  മാർച്ച് 10ന് കൊടിയേറ്റത്തോടെ ആരംഭിച്ച് മാർച്ച് 19ന് ആറാട്ടോടെ സമാപിക്കുന്ന ഉത്സവത്തിൻ്റെ വിജയകരമായ നടത്തിപ്പിനായി ദേവസ്വം വിളിച്ചു ചേർത്ത നാട്ടുകാരുടെ പൊതുയോഗം ഇന്ന് ചേർന്നു. ദേവസ്വം കാര്യാലയത്തിലെ കൂറൂരമ്മ ഹാളിൽ  ദേവസ്വം ചെയർമാൻ ഡോ വി കെ വിജയൻ ഭദ്രദീപം തെളിയിച്ചു പൊതുയോഗം ഉദ്ഘാടനം ചെയ്തു.

ഉൽസവം വിജയിപ്പിക്കുന്നതിന് നാട്ടുകാരുടെ പിന്തുണയും സഹകരണവും ചെയർമാൻ അഭ്യർത്ഥിച്ചു. 420 ഭക്തജനങ്ങൾ പങ്കെടുത്ത പൊതുയോഗം ഉൽസവ നടത്തിപ്പിന് ദേവസ്വത്തിന് എല്ലാവിധപിന്തുണയും സഹായവും നൽകുമെന്ന് അറിയിച്ചു. 

സാമൂഹ്യ സാംസ്കാരിക സംഘടനകളുടെ പ്രതിനിധികൾ ഉൾപ്പെടെ 21 പേർ ചർച്ചയിൽ പങ്കെടുത്തു. ദേവസ്വം ഭരണസമിതി അംഗങ്ങളായ മല്ലിശേരി പരമേശ്വരൻ നമ്പൂതിരിപ്പാട്, സി മനോജ്, കെ പി വിശ്വനാഥൻ, അഡ്മിനിസ്ട്രേറ്റർ കെ പി വിനയൻ, സി എഫ് ഒ കെ പി സജിത്ത് ഉൾപ്പെടെ ദേവസ്വം ഉദ്യോഗസ്ഥരും യോഗത്തിൽ സന്നിഹിതരായി.

➤ ALSO READ

ഗുരുവായൂർ ദേവസ്വം നിയമനത്തിൽ 50% പ്രാദേശിക പരിഗണന നൽകണം; കെ പി ഉദയൻ

ഗുരുവായൂർ: ഗുരുവായൂർ ദേവസ്വത്തിലേക്ക് കെ ഡി ആർ ബി നിയമനം നടത്തുമ്പോൾ 50% പ്രാദേശിക പരിഗണന നൽകി നാട്ടുകാർക്ക് സംവരണം നൽകണമെന്ന് കോൺഗ്രസ് പ്രവർത്തകനും, ഗുരുവായൂർ നഗരസഭ പ്രതിപക്ഷ നേതാവുമായ കെ പി...