ഗുരുവായൂര്‍: ഗുരുവായൂര്‍ ഗീതാഗോവിന്ദം ട്രസ്റ്റിന്റെയും പൈതൃകം കലാക്ഷേത്രയും ചേര്‍ന്ന് ഗുരുവായൂരിൽ അഷ്ടപദി സദസ്സ് നടത്തി. ഗുരുവായൂര്‍ ക്ഷേത്രം ഊരാളന്‍ മല്ലിശ്ശേരി പരമേശ്വരന്‍ നമ്പൂതിരിപ്പാട് ഭദ്രദീപം കൊളുത്തി, മേളപ്രാമാണികന്‍ പെരുവനം കുട്ടന്‍മാരാര്‍ ഉദ്ഘാടനം ചെയ്തു.
പൈതൃകം കോര്‍ഡിനേറ്റര്‍ അഡ്വ രവി ചങ്കത്ത് അധ്യക്ഷനായി. അഷ്ടപദി കലാകാരന്‍ ജ്യേതിദാസ് ഗുരുവായൂര്‍ ആമുഖ പ്രഭാഷണം നടത്തി. മമ്മിയൂര്‍ ദേവസ്വം ചെയര്‍മാന്‍ ജി കെ പ്രകാശന്‍ മുഖ്യാതിഥിയായി. കെ പി ഉദയന്‍, കെ പി കരുണാകരന്‍, മണലൂര്‍ ഗോപിനാഥന്‍, കല്ലൂര്‍ ഉണ്ണികൃഷ്ണന്‍, മധു കെ നായര്‍, ബാലന്‍ വാറണാട്ട്, വിബീഷ് ഗുരുവായൂര്‍, ഡോ കെ ബി പ്രഭാകരന്‍ എന്നിവര്‍ പ്രസംഗിച്ചു.
അഷ്ടപദി ഗായകൻ ജ്യോതിദാസിനെ ശിഷ്യര്‍ ചേര്‍ന്ന് ഗുരുവന്ദനം നടത്തി. തിരുവാതിര കലാകാരി പ്രബിത ജയരാജിനെ ആദരിച്ചു. തുടര്‍ന്ന് 51 പേര്‍ പങ്കെടുത്ത പഞ്ചരത്‌ന അഷ്ടപദിയും നടന്നു.
