ഗുരുവായൂർ: കേരള സർക്കാരിന്റെ സാമൂഹിക ഐക്യദാർഢ്യ പക്ഷാചരണം പരിപാടിയുടെ ഭാഗമായി സംസ്ഥാന ആയുഷ് വകുപ്പിന്റെയും പട്ടികജാതി പട്ടികവർഗ്ഗ പിന്നോക്ക വികസന വകുപ്പുകളുടെയും സഹകരണത്തോടെ സംഘടിപ്പിക്കുന്ന സൗജന്യ ആയുഷ് ഹോമിയോ മെഡിക്കൽ ക്യാമ്പ് ഗുരുവായൂർ നഗരസഭ ആരോഗ്യ വികസന സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻ മനോജ് ഉദ്ഘാടനം ചെയ്തു.
ജനുവരി 31ന് രാവിലെ9.30 മുതൽ 1.00 വരെ ഗുരുവായൂർ നഗരസഭയുടെയും എ പി എച്ച് സി (ഹോമിയോപ്പതി) ഗുരുവായൂരിന്റെയും ആഭിമുഖ്യത്തിൽ ലക്ഷം വീട് കോളനി 5-ാം വാർഡിൽ വെച്ച് നടത്തിയ ചടങ്ങിൽ വാർഡ് കൺവീനർ വിജയൻ അധ്യക്ഷത വഹിച്ചു.
ഡോ ഗ്രീഷ്മ ബാബു (മെഡിക്കൽ ഓഫീസർ എ പി എച് സി ഗുരുവായൂർ) ഹോമിയോപതിയിലെ വിവിധ ചികിത്സ പദ്ധതികളെക്കുറിച്ച് വിശദീകരിച്ചു. 60 ഓളം പേർ പങ്കെടുത്ത ക്യാമ്പിൽ സൗജന്യ രക്ത പരിശോധനയും നടന്നു. തുടർന്ന് മരുന്ന് വിതരണവും നടത്തി.
ഡോ അശ്വതി കെ വി (മെഡിക്കൽ ഓഫീസർ എ പി എച് സി പൂക്കോട്), ഡോ രമ്യ ജേക്കബ് (എ പി എച് സി വടക്കെകാട്), രാഗി അറ്റൻഡർ (എ പി എച് സി ഗുരുവായൂർ) എന്നിവർ നേതൃത്വം നൽകി.