കോഴിക്കോട്: മലബാർ ദേവസ്വം ബോർഡ് കമ്മീഷണറായി ടി സി ബിജുവിനെ നിയോഗിച്ചു കൊണ്ട് സർക്കാർ ഉത്തരവായി. ഡെപ്യൂട്ടി കമ്മീഷണറായ ടി സി ബിജു കഴിഞ്ഞ 8 മാസമായി കമ്മീഷണറുടെ അധിക ചുമതലയിൽ തുടർന്ന് വരികയായിരുന്നു.
ശ്രീ കാടാമ്പുഴ ദേവസ്വം, ശ്രീ മമ്മിയൂർ ദേവസ്വം, ശ്രീ ഞാങ്ങാട്ടിരി ഭഗവതി ക്ഷേത്രം തുടങ്ങിയ നിരവധി ക്ഷേത്രങ്ങളുടെ ഭരണാധികാരിയായി പ്രവർത്തിച്ചിട്ടുണ്ട്. ഗുരുവായൂർ പാർത്ഥസാരഥി ക്ഷേത്രം, പന്തല്ലൂർ എസ്റ്റേറ്റ്, മട്ടന്നൂർ ശ്രീ മഹാദേവ ക്ഷേത്രം, ശ്രീ തൃക്കൈക്കുന്ന് മഹാദേവ ക്ഷേത്രം, ശ്രീ തൃത്തല്ലൂർ ശിവക്ഷേത്രം എന്നിവയുടെ ഭരണചുമതല മലബാർ ദേവസ്വം ബോർഡിന്റെ നിയന്ത്രണത്തിൽ കൊണ്ടു വരുന്നതിന് ഡെപ്യൂട്ടി കമ്മീഷണർ എന്ന നിലയിൽ ഇദ്ദേഹം നേതൃപരമായ പങ്കുവഹിക്കുകയുണ്ടായിട്ടുണ്ട്.