BEYOND THE GATEWAY

ഗുരുവായൂർ ക്ഷേത്രം ഇടത്തരികത്തുകാവിൽ ഭഗവതിക്ക് നാളെ (ഫെബ്രു. 7) ദേവസ്വം വക താലപ്പൊലി

ഗുരുവായൂർ: ഗുരുവായൂർ ക്ഷേത്രത്തിലെ ഉപദേവതയായ ഇടത്തരികത്തുകാവിൽ ശ്രീഭഗവതിക്ക് ഗുരുവായൂർ ദേവസ്വം ആഭിമുഖ്യത്തിൽ കൊല്ലം തോറും നടത്തിവരാറുള്ള ദേവസ്വം വക താലപ്പൊലി മഹോത്സവം ഫെബ്രുവരി 7ന് വെള്ളിയാഴ്ച നടക്കും. ആചാര അനുഷ്ഠാനങ്ങളോടെയും വൈവിധ്യമാർന്ന കലാപരിപാടികളോടെയുമാണ് ഇത്തവണയും താലപ്പൊലി മഹോത്സവം. രാവിലെ 3 മണി മുതൽ അഭിഷേകം, അലങ്കാരം .5 മണി മുതൽ കേളി, ഉച്ചക്ക് 12 മുതൽ 2 വരെ പഞ്ചവാദ്യം . 2 മുതൽ 4 വരെ മേളം പത്മശ്രീ പെരുവനം കുട്ടൻ മാരാർ, കോട്ടപ്പടി സന്തോഷ് മാരാർ & പാർടി

വൈകുന്നേരം നാലു മുതൽ കിഴക്കേ നടപ്പുരയിൽ പറ. തുടർന്ന് നാദസ്വരത്തോടെ കുളപ്രദക്ഷിണം. സന്ധ്യയ്ക്ക് 6.30 മുതൽ ദീപാരാധന, ദീപാലങ്കാരം കേളി. 7 മുതൽ  തായമ്പക പല്ലശ്ശന സുധാകരൻ മാരാർ & പാർട്ടി. രാത്രി 10 മുതൽ എഴുന്നള്ളിപ്പ്. 10 മുതൽ 12.30 വരെ, പഞ്ചവാദ്യം 12.30 മുതൽ മേളം. 2 മുതൽ കളംപാട്ട്, കളംപൂജ എന്നിവ ഉണ്ടാകും.

മേൽപുത്തൂർ ആഡിറ്റോറിയത്തിൽ വിശേഷാൽ കലാപരിപാടികൾ അരങ്ങേറും. അന്നേ ദിവസം രാവിലെ 6.30 മുതൽ അഷ്ടപദി – ജി എൻ രാമകൃഷ്ണൻ. 8 മുതൽ 9 വരെ ആദ്ധ്യാത്മിക പ്രഭാഷണം. – ഡോ ഇ ശ്രീധരൻ സന്ധ്യയ്ക്ക് 5 മുതൽ 6 വരെ തിരുവാതിരക്കളി ( ക്ഷേത്രം ഉരൽപ്പുര ജീവനക്കാർ). വൈകീട്ട് 6 മുതൽ 8വരെ മോഹിനിയാട്ടം – ഡോ കലാമണ്ഡലം വിദ്യാ റാണി. രാത്രി 8 മുതൽ കഥകളി – കഥ – കർണ്ണശപഥം

➤ ALSO READ

ഗുരുവായൂർ ദേവസ്വം നിയമനത്തിൽ 50% പ്രാദേശിക പരിഗണന നൽകണം; കെ പി ഉദയൻ

ഗുരുവായൂർ: ഗുരുവായൂർ ദേവസ്വത്തിലേക്ക് കെ ഡി ആർ ബി നിയമനം നടത്തുമ്പോൾ 50% പ്രാദേശിക പരിഗണന നൽകി നാട്ടുകാർക്ക് സംവരണം നൽകണമെന്ന് കോൺഗ്രസ് പ്രവർത്തകനും, ഗുരുവായൂർ നഗരസഭ പ്രതിപക്ഷ നേതാവുമായ കെ പി...