BEYOND THE GATEWAY

വ്യാജരേഖ ചമച്ച് ഗുരുവായൂർ ദേവസ്വത്തിൽ ജോലി നേടിയ സിസ്റ്റം അഡ്മിനിസ്ട്രേറ്റർക്കെതിരെ ക്രിമിനൽ കേസ് എടുക്കണം ; യൂത്ത് കോൺഗ്രസ്സ്

ഗുരുവായൂർ: വ്യാജരേഖ ചമച്ച് ഗുരുവായൂർ ദേവസ്വത്തിൽ സിസ്റ്റം അഡ്മിനിസ്ട്രേറ്റർ ആയി ജോലി നേടിയ ഉദ്യോഗസ്ഥനെ കേരള ദേവസ്വം റിക്രൂട്ട്മെന്റ് ബോർഡ് പുറത്താക്കിയ സാഹചര്യത്തിൽ ടിയാനെതിരെ ക്രിമിനൽ കേസ് എടുക്കണമെന്ന് ആവശ്യപ്പെട്ടുകൊണ്ട് യൂത്ത് കോൺഗ്രസ്സ് സംസ്ഥന സെക്രെട്ടറി സി.എസ്.സൂരജ് ഗുരുവായൂർ അസിസ്റ്റന്റ് പോലീസ് കമ്മീഷണർക്ക് പരാതി നൽകി.

നിരവധി ഉദ്യോഗാർത്ഥികൾ കഷ്ടപ്പെട്ട് പഠിച്ച് പരീക്ഷ എഴുതി കാത്തിരിക്കുമ്പോൾ ഇത്തരം ആളുകൾ വ്യാജരേഖ ചമച്ച് ജോലിയിൽ പ്രവേശിക്കുന്നത് നീതീകരിക്കാനാവില്ല. ഇത്തരം നടപടി ദേവസ്വം റിക്രൂട്ട്മെന്റ് ബോർഡുകളുടെ സുതാര്യതയെ വരെ കളങ്കപ്പെടുത്തുന്നതാണ്.ഇത്തരം ആളുകൾ ജോലിയിൽ തുടർന്നാൽ ഗുരുവായൂർ ദേവസ്വത്തിൽ വലിയ സാമ്പത്തിക ക്രമക്കേടുകൾ നടക്കാൻ സാധ്യത ഉള്ളതിനാൽ ടിയാനെ അടിയന്തിരമായി പുറത്താക്കാൻ ദേവസ്വം ഭരണാധികാരികൾ തയ്യാറാവണമെന്നും, ഗുരുവായൂർ ദേവസ്വത്തിൽ കഴിഞ്ഞ കാലങ്ങളിൽ റിക്രൂട്ട്മെന്റ് ബോർഡിന്റെ കീഴിൽ നടന്ന മുഴുവൻ നിയമനങ്ങളും അന്വേഷിക്കണമെന്ന് അവശ്യപ്പെട്ടുകൊണ്ട് വിജിലന്‍സിന് പരാതി നൽകും

➤ ALSO READ

ഗുരുവായൂർ ക്ഷേത്രം ഭണ്ഡാരം തീപിടുത്തം: സുരക്ഷാ വീഴ്ച അന്വേഷിക്കും – ദേവസ്വം.

ഗുരുവായൂർ: ഗുരുവായൂർ ക്ഷേത്രം ശ്രീകോവിൽ മേൽക്കൂരയിൽ വെൽഡിങ്ങ് പ്രവൃത്തിക്കിടെ തീപ്പൊരി വീണ് ഭണ്ഡാരത്തിലെ നോട്ടുകൾ കത്തിയ സംഭവത്തിൽ സുരക്ഷാ വീഴ്ച അന്വേഷിക്കും. അതിനായായി പോലീസിന് കത്ത് നൽകാൻ തീരുമാനിച്ചതായി ദേവസ്വം അഡ്മിനിസ്ട്രേറ്റർ അറിയിച്ചു.  കത്തിനശിച്ച...