ഗുരുവായൂർ പെരുന്തട്ട അഘോരമൂർത്തിക്ക് നെൽപറസമർപ്പണം നടത്തി ഗുരുവായൂർ ദേവസ്വം ചെയർമാൻ ഡോക്ടർ.വിജയനും സഹധർമ്മിണി യോടൊപ്പം മഹാരുദ്രയജ്ഞത്തിൽ പങ്കെടുത്തു .ക്ഷേത്രത്തിൽ നടന്നുവരുന്ന ആറാംമഹാരുദ്രയജ്ഞം എട്ടുദിവസം പിന്നിടുമ്പോൾ ഭക്തജനത്തിരക്ക് വർദ്ധിച്ചു.അതിരുദ്രയജ്ഞാചാര്യൻ കീഴിയേടം രാമൻ നമ്പൂതിരിയുടെ നേതൃത്വത്തിൽനാരായണമംഗലം നരേന്ദ്രൻനമ്പൂതിരി,മൂത്തേടം ഗോവിന്ദൻ നമ്പൂതിരി, വേങ്ങേരി പത്മനാഭൻ നമ്പൂതിരി, കൊടക്കാട് ശശി നമ്പൂതിരി, കൊടക്കാട് വാസുദേവൻ നമ്പൂതിരി, പൊയിൽ ദിവാകരൻ നമ്പൂതിരി, ആലക്കാട്ടൂർ സുദേവ് നമ്പൂതിരി, മൂത്തേടം ചെറിയ കൃഷ്ണൻ നമ്പൂതിരി,നാഗേരി വാസുദേവൻ നമ്പൂതിരി മൂത്തേടം ആനന്ദൻ നമ്പൂതിരി,മുളമംഗലം ശ്യാം കൃഷ്ണൻ നമ്പൂതിരി,കിഴിയേടം സുദേവ് നമ്പൂതിരി,എന്നിങ്ങനെ 11 പേരാണ് ശ്രീരുദ്രജപം നടത്തുന്നത്.

രാവിലെ 5 മണിമുതൽ പ്രത്യേകംഅലങ്കരിച്ച യജ്ഞമണ്ഡപത്തിൽ നടക്കുന്ന ശ്രീരുദ്രജപം ശ്രവിക്കാനും അഭിഷേകം കണ്ടുതൊഴാനും ധാരാളം ഭക്തജനങ്ങൾ ദിനംപ്രതി എത്തിച്ചേരുന്നുണ്ട്. കേരളത്തിന്റെ പ്രതിപക്ഷനേതാവ് വി.ഡി.സതീശൻ ഉൾപ്പെടെ അനവധി വിശിഷ്ട വ്യക്തികൾ പെരുന്തട്ട മഹാദേവക്ഷേത്രത്തിലെ മഹാരുദ്രയജ്ഞത്തിൽ പങ്കെടുക്കാൻ ഇതിനകം ക്ഷേത്രത്തിൽ എത്തിച്ചേർന്നു.ശ്രീരുദ്രം ജപിച്ച് തൈലം,നെയ്യ്,പാൽ,തൈര്,തേൻ,ചെറുനാരങ്ങാനീര്, പഞ്ചാമൃതം,അഷ്ടഗന്ധജലം, പഞ്ചഗവ്യം,ഇളനീർ, കരിമ്പ് നീര് എന്നിങ്ങനെ 11 ദ്രവ്യങ്ങളാണ് 11 വെള്ളികുംഭങ്ങളിൽ നിത്യവും മഹാദേവന് അഭിഷേകം നടക്കുന്നത്.മേശ്ശാന്തി മുതുമന ശ്രീധരൻ നമ്പൂതിരി സഹകർമ്മിയായി.
ശനിയാഴ്ച ക്ഷേത്രത്തിൽ വിശിഷ്ടാതിഥായായെത്തിയ ദേവസ്വം ചെയർമാൻ ഡോ.വി.കെ.വിജയൻ സഹധർമ്മിണി യോടൊപ്പം മുഴുവൻ സമയവും പ്രാർത്ഥനയോടെ സോപാനത്ത് നിന്നും 11 ദ്രവ്യാഭിഷേകങ്ങളും തൊഴുതു.
ക്ഷേത്രദർശനത്തിന് എത്തിയ ഗുരുവായൂർ ദേവസ്വം ചെയർമാനെ ക്ഷേത്രം പരിപാലന സമിതി പ്രസിഡണ്ട് കോങ്ങാട്ടിൽ അരവിന്ദാക്ഷമേനോന്റെ നേതൃത്വത്തിൽ സെക്രട്ടറി രാമകൃഷ്ണൻ ഇളയത്,ആർ.പരമേശ്വരൻ ആലക്കൽ ജയറാം,, ശിവദാസൻ താമരത്ത്, മുരളിമണ്ണുങ്ങൽ, ശ്രീധരപ്രഭു, ഉഷാ അച്യുതൻ, ആലക്കൽ കൃഷ്ണദാസ്, ക്ഷേത്രം ജീവനക്കാരായ സുരേഷ് മനയ്ത്ത്, ആലക്കൽ രവി എന്നിവർ ചേർന്ന് സ്വീകരിച്ചു.
മഹാരുദ്രയജ്ഞത്തോടനുബന്ധിച്ച് ക്ഷേത്രത്തിൽ രാവിലെ നാരായണീയപാരായണവും പഞ്ചാക്ഷരീമഹാത്മ്യത്തെക്കുറിച്ച് പി.സി.സി.ഇളയതിന്റെ ആദ്ധ്യാത്മിക പ്രഭാഷണവും, വിവിധ കലാപരിപാടികളും വൈകുന്നേരം ക്ഷേത്രം തന്ത്രി ചേന്നാസ് ദിനേശൻ നമ്പൂതിരിപ്പാടിന്റെ മുഖ്യ കാർമികത്വത്തിൽ ചേന്നാസ് കൃഷ്ണൻ നമ്പൂതിരിപ്പാട് ഭഗവതിസേവയും നടത്തി.തന്ത്രിനമ്പൂതിരിപ്പാടിന്റെ മുഖ്യ കാർമികത്വത്തിൽ ഞായറാഴ്ച രാവിലെ മൃത്യുഞ്ജയ ഹോമം നടക്കും. ചൊവ്വാഴ്ച വസോർധാരയുൾപ്പെടെയുള്ള ചടങ്ങുകളോടെ മഹാരുദ്രയജ്ഞം സമാപിക്കും.