ഗുരുവായൂർ: രജതജൂബിലിനിറവിലേക്ക് നീങ്ങുന്ന തിരുവെങ്കിടം നായർ സമാജത്തിന്റെ സ്ഥാപകദിനാഘോഷം സമുച്ചിതമായി ആഘോഷിച്ചു. സമാജം ഓഫീസിൽ സ്ഥാപക സാരഥി പ്രഭാകരൻ മണ്ണൂരിന്റെ അധ്യക്ഷതയിൽ ചേർന്ന ദിനാഘോഷം സമാജം പ്രസിഡണ്ട് ബാലൻ വാറണാട്ട് ഉൽഘാടനം ചെയ്തു. വൈസ് പ്രസിഡണ്ട് ഉണ്ണികൃഷ്ണൻ ആലക്കൽ സ്ഥാപക. വിശേഷങ്ങൾ പങ്ക് വെച്ചു. ആചാര്യൻമന്നത്ത് പത്മനാഭന്റെ സ്മരണകളുമായി നവോത്ഥാന നായകൻ ചട്ടമ്പിസ്വാമികളുടെ അലങ്കരിച്ച് വെച്ച ഛായാചിത്രത്തിൽ പുഷ്പാർച്ചന നടത്തിദേശഭക്തിഗാനത്തോടെയാണ് ചടങ്ങിന് സമാരംഭം കുറിച്ചത്.
നേതാക്കളായ എ.സുകുമാരൻ നായർ ,രാജു കൂടത്തിങ്കൽ, എം.രാജേഷ് നമ്പ്യാർ. പ്രദീപ് നെടിയടത്ത്, അർച്ചനാ രമേശ്, സുരേന്ദ്രൻ മൂത്തേടത്ത്, ജയന്തിശിവകുമാർ, ഷൈലജ ദേവൻ, ഇ. രാജു എന്നിവർ സംസാരിച്ചു. മധുരവിതരണവും. പലവ്യജ്ഞന കിറ്റ്സമ്മാന വിതരണവും ഉണ്ടായി , പരിപാടിയ്ക്ക് സുമേഷ് കാരാമയിൽ , കെ.പ്രഭാകരൻനായർ, മുരളി കെ.റ്റി ഡി.സി., കുമാരിചന്ദ്രൻ, വസന്തസുരേന്ദ്രൻ, വിശ്വനാഥൻ കാളത്തേൽ, ശാന്ത മുരളി, രമകുട്ടം പറമ്പത്ത്, കമല കൃഷ്ണൻ.എൻ.. ശങ്കരൻകുട്ടി എന്നിവർ നേതൃത്വം നൽകി..