ഗുരുവായൂർ: SNDP യോഗം ഗുരുവായൂർ യൂണിയൻ ഓഫീസ് ഹാളിൽ യൂണിയൻ യൂത്ത്മൂവ്മെൻ്റ് സമ്മേളനം SNDP യോഗം ഗുരുവായൂർ യൂണിയൻ സെക്രട്ടറി പി.എ സജീവൻ ഉദ്ഘാടനം ചെയ്തു.യൂണിയൻ ബോർഡ് അംഗം എ.എസ് വിമലാനന്ദൻ മാസ്റ്റർ അദ്ധ്യക്ഷത വഹിച്ചു. യൂത്ത്മൂവ്മെൻ്റ് സംസ്ഥാന ജോയിൻ്റ് സെക്രട്ടറി ദിനിൽ മാധവ് സംഘടനാ റിപ്പോർട്ടിംഗ് നടത്തി.യൂണിയൻ കൗൺസിലർമാരായ കെ.കെ രാജൻ, കെ.ജി ശരവണൻ, യൂത്ത്മൂവ്മെൻ്റ് ജോയിൻ്റ് സെക്രട്ടറി അരുൺ പട്ടണത്ത്, വി.എ കൃഷ്ണരാജ് എന്നിവർ സംസാരിച്ചു.യൂത്ത്മൂവ്മെൻ്റ് യൂണിയൻ കൺവീനർ പ്രസന്നൻ വലിയപറമ്പിൽ സ്വാഗതവും, സുജിത്ത് മോഹനൻ നന്ദിയും പറഞ്ഞു.

SNDP യോഗം ഗുരുവായൂർ യൂണിയൻ യൂത്ത്മൂവ്മെൻ്റ് ഭാരവാഹികൾ
പ്രസിഡൻ്റ്: സുജിത്ത് മോഹനൻ
വൈസ് പ്രസിഡൻ്റ് : അരുൺ പി. എൻ. സെക്രട്ടറി: പ്രസന്നൻ വലിയപറമ്പിൽ.
ജോ. സെക്രട്ടറിമാർ: സുജിത്ത് കുമാർ പി.ആർ, ബിജു വിബി
യോഗം പ്രതിനിധികൾ: അരുൺ പണിക്കശ്ശേരി, ധനേഷ് ഹരിഹരൻ
ബിനു കാരോത്ത്
കമ്മിറ്റി അംഗങ്ങൾ: ഉണ്ണികൃഷ്ണൻ കെ ആർ സന്തോഷ് മുല്ലശ്ശേരി ഷൈജു തലക്കോട്ട് , നിധിൻ എം.എസ് , അജീഷ് അമ്പാടി
സൈബർ സേന അംഗങ്ങൾ: കൃഷ്ണരാജ് വി.എ, രാജൻ പതിയാർ കുളങ്ങര


