BEYOND THE GATEWAY

കെ വി അബ്ദുൾ ഖാദർ സിപിഐ (എം) തൃശൂർ ജില്ലാ സെക്രട്ടറി

ഗുരുവായൂർ: പാര്‍ലമെന്‍ററി രംഗത്ത്തുടര്‍ച്ചയായി 15 വര്‍ഷം ഗുരുവായൂർ എം എൽ എയും സംസ്ഥാന വഖഫ് ബോര്‍ഡ് ചെയര്‍മാന്‍, സംസ്ഥാന പ്രവാസി ബോര്‍ഡ് ചെയര്‍മാന്‍ എന്നീ നിലകളിലും പ്രവര്‍ത്തിച്ച കെ വി അബ്ദുള്‍ഖാദര്‍ ഇനി കേരളത്തില്‍ ഏറ്റവും കൂടുതല്‍ ഇടതുപക്ഷ എം എല്‍ എ മാര്‍ ഉള്ള തൃശൂര്‍ ജില്ലയെ നയിക്കും.

ചാവക്കാട് ബ്ലാങ്ങാട് കെ വി അബുവിന്‍റേയും പാത്തുവിന്‍റേയും മകനായ കെ വി അബ്ദുള്‍ഖാദര്‍ KSYF ബ്ലാങ്ങാട് യൂണിറ്റ് സെക്രട്ടറി, DYFI കടപ്പുറം പഞ്ചായത്ത് സെക്രട്ടറി, DYFI ചാവക്കാട് ബ്ലോക്ക് സെക്രട്ടറി, DYFI തൃശൂര്‍ ജില്ലാ പ്രസിഡന്‍റ്, CPIM ഒരുമനയൂര്‍ ലോക്കല്‍ സെക്രട്ടറി,  CPIM ചാവക്കാട് ഏരിയ സെക്രട്ടറി, CITU തൃശൂര്‍ ജില്ലാ വെെസ് പ്രസിഡന്‍റ്, പ്രവാസി സംഘം സംസ്ഥാന ജനറല്‍ സെക്രട്ടറി , CPIM തൃശൂര്‍ ജില്ലാ കമ്മിറ്റി അംഗം, CPIM തൃശൂര്‍ ജില്ലാ സെക്രട്ടറിയേറ്റ്  അംഗം, CPIM സംസ്ഥാന കണ്‍ട്രോള്‍ കമ്മീഷന്‍ അംഗം, എന്നീ നിലകളിൽ പ്രവർത്തിച്ചിട്ടുണ്ട്

സി പി ഐ (എം) തൃശൂർ ജില്ലാ സമ്മേളനത്തിന് സമാപനം കുറിച്ചു കൊണ്ടു നടന്ന പൊതു സമ്മേളനം മുഖ്യമന്ത്രി സഖാവ് പിണറായി വിജയൻ ഉദ്ഘാടനം ചെയ്തു. സമ്മേളനത്തിൽ പുതുതായി തെരഞ്ഞെടുത്ത ജില്ലാ സെക്രട്ടറി സഖാവ് കെ വി അബ്ദുൾ ഖാദർ അധ്യക്ഷത വഹിച്ചു.

➤ ALSO READ

ഗുരുവായൂർ ദേവസ്വം നിയമനത്തിൽ 50% പ്രാദേശിക പരിഗണന നൽകണം; കെ പി ഉദയൻ

ഗുരുവായൂർ: ഗുരുവായൂർ ദേവസ്വത്തിലേക്ക് കെ ഡി ആർ ബി നിയമനം നടത്തുമ്പോൾ 50% പ്രാദേശിക പരിഗണന നൽകി നാട്ടുകാർക്ക് സംവരണം നൽകണമെന്ന് കോൺഗ്രസ് പ്രവർത്തകനും, ഗുരുവായൂർ നഗരസഭ പ്രതിപക്ഷ നേതാവുമായ കെ പി...