ഗുരുവായൂർ: ഗീത സത്സംഗ സമിതിയുടെ 11-ാമത് ഗീതാ യജ്ഞം ‘ഗീതാമൃതം 2025’ ഫെബ്രുവരി 15 ശനിയാഴ്ച ഗുരുവായൂർ ക്ഷേത്രം തെക്കെ നടയിലെ ശ്രീഗുരുവായൂരപ്പൻ ഓഡിറ്റോറിയത്തിൽ നടക്കും.
രാവിലെ 7ന് ഗുരുവായൂർ ക്ഷേത്രം ഊരാളൻ ബ്രഹ്മശ്രീ മല്ലിശേരി പരമേശ്വരൻ നമ്പൂതിരിപ്പാട് ദീപം തെളിയിക്കുന്ന യോഗത്തിൽ ഡോ ഉണ്ണികൃഷ്ണൻ നമ്പൂതിരി, ഡോ ലക്ഷ്മി ശങ്കർ, ടി എസ് രാധാകൃഷ്ണൻ, നാരായണ സ്വാമി, ബദരിനാഥ് മുൻ റാവൽജി ഈശ്വര പ്രസാദ് എന്നിവർ പ്രഭാഷണം നടത്തും. ഗുരുവായൂർ ദേവസ്വം അഡ്മിനിസ്ട്രേറ്റർ കെ പി വിനയൻ, ശ്രീഹരി തിരുപ്പതി, വിശ്വനാഥൻ കാലടി എന്നിവരെ ആദരിക്കും.
കണ്ണൻ സ്വാമി, ആർ നാരായണൻ, മോഹൻദാസ് ചേലനാട്ട്, ശ്രീകുമാർ പി നായർ, ഡോ സന്തോഷ് കൊല്ലങ്കോട് എന്നിവർ വാർത്ത സമ്മേളനത്തിൽ പങ്കെടുത്തു.