BEYOND THE GATEWAY

ഗുരുവായുർ ശ്രീനാരായണം കുളങ്ങര ക്ഷേത്രത്തിൽ അടചുട്ട് നിവേദ്യം ഭക്തി സാന്ദ്രം.

ഗുരുവായൂർ: ഗുരുവായൂർ ദേവസ്വം കീഴേടം ശ്രീനാരായണം കുളങ്ങര ഭഗവതി ക്ഷേത്രത്തിൽ പുരാതന കാലങ്ങളിൽ തട്ടകവാസികളായ ചില കുടുംബക്കാർ നടത്തി വന്നിരുന്നതും ദേവിക്ക് ഏറെ പ്രിയങ്കരമായതുമായ അടചുട്ട് നിവേദ്യം കുംഭ സംക്രമ ദിവസമായ 2025 ഫ്രെബ്രുവരി 12 ബുധനാഴ്‌ച ക്ഷേത്ര ക്ഷേമ സമിതിയുടെ ആഭിമുഖ്യത്തിൽ വിപുലമായ ആഘോഷത്തോടെ നടത്തി. 

ക്ഷേത്രം ശാന്തി അരീക്കര ഉണ്ണികൃഷണൻ നമ്പൂതിരി ശ്രീകോവിലിൽ നിന്നും പകർന്നു നൽകിയ ദീപം ഗുരുവായൂർ ദേവസ്വം ഇൻസ്പെക്ടർ എം ഹരിദാസ് പണ്ടാര അടുപ്പിലേക്ക് പകർന്നു.

നാരായണം കുളങ്ങര ക്ഷേത്ര ക്ഷേമ സമിതി പ്രസിഡൻ്റ് ഒ കെ നാരായണൻ നായർ, സെക്രട്ടറി ഇ യു രാജഗോപാൽ, കോമത്ത് നാരായണൻ പണിക്കർ, ശിവരാമൻ നായർ , സൈലേഷ് എരിഞ്ഞിയിൽ, ശശി അകമ്പടി, മധു കാവിൽ, എം വി സോമൻ, സുഭാഷ്, സനോജ്, സൈലേഷ്, അനൂപ് കോമത്ത്, സുബ്രഹ്മണ്യൻ, രാജശേഖരൻ, ബിന്ദു രാജശേഖരൻ, ലേഖ, ഉണ്ണികൃഷ്ണൻ പാലക്കോട്ട് എന്നിവർ ചടങ്ങുകൾക്ക് നേതൃത്വം നൽകി. 

കുടുംബ അഭിവൃദ്ധിക്കായി നടത്തുന്ന ഈ സമൂഹ നിവേദ്യ സമർപ്പണ ചടങ്ങിലേക്ക് ധാരാളം  ഭക്തജനങ്ങൾ  പങ്കെടുത്തു.

➤ ALSO READ

ഗുരുവായൂർ ദേവസ്വം നിയമനത്തിൽ 50% പ്രാദേശിക പരിഗണന നൽകണം; കെ പി ഉദയൻ

ഗുരുവായൂർ: ഗുരുവായൂർ ദേവസ്വത്തിലേക്ക് കെ ഡി ആർ ബി നിയമനം നടത്തുമ്പോൾ 50% പ്രാദേശിക പരിഗണന നൽകി നാട്ടുകാർക്ക് സംവരണം നൽകണമെന്ന് കോൺഗ്രസ് പ്രവർത്തകനും, ഗുരുവായൂർ നഗരസഭ പ്രതിപക്ഷ നേതാവുമായ കെ പി...