ഗുരുവായൂർ: പൈതൃകം ഗുരുവായൂരിന്റെ നേതൃത്വത്തിൽ സ്വാമി ഉദിത്ചൈതന്യ നയിക്കുന്ന ഭാഗവതോത്സവം ഫെബ്രുവരി 16 മുതൽ 23 വരെ ഗുരുവായൂരിൽ നടക്കും. ഗുരുവായൂർ ക്ഷേത്രത്തിനു തെക്കു ഭാഗത്ത് ശ്രീഗുരുവായൂരപ്പൻ ഓഡിറ്റോറിയത്തിൽ ഏഴു ദിവസം നീണ്ടു നിൽക്കുന്ന ഭാഗവതോത്സവത്തിൽ ദിവസവും ആയിരത്തോളം പേർ പങ്കെടുക്കും.
16ന് വൈകിട്ട് മഞ്ജുളാൽ പരിസരത്തു നിന്ന് ആരംഭിച്ച് ഗുരുവായൂർ ക്ഷേത്ര സന്നിധിയിലേയ്ക്ക് എത്തുന്ന ആധ്യാത്മിക ഘോഷയാത്രയിൽ 1008 വനിതകൾ – അണിനിരക്കുന്നഘോ ഷയാത്രയിൽ രാധാ – കൃഷ്ണ വേഷം ധരിച്ചവർ മുന്നിലുണ്ടാകും.
വൈകിട്ട് അഞ്ചിന് ക്ഷേത്രം ഊരാളൻ ബ്രഹ്മശ്രീ മല്ലിശേരി പരമേശ്വര ൻ നമ്പൂതിരിപ്പാട് യജ്ഞ വേദിയി ൽ ഭദ്രദീപം തെളിയിക്കും. തുടർന്ന് നടക്കുന്ന ഉദ്ഘാടന സഭയിൽ മെട്രോമാൻ ഡോ ഇ ശ്രീധരൻ, ശാസ്ത്രജ്ഞ ഡോ താര പ്രഭാകരൻ, ഗുരുവായൂർ ദേവസ്വം ചെയർമാൻ ഡോ വി കെ വിജയൻ, മുൻ ചീഫ് സെക്രട്ടറി വി പി ജോയ്, പി ഐ ഷെറീഫ് മുഹമ്മദ് എന്നിവർ ചേർന്ന് ഉദ്ഘാടനദീപം തെളിയിക്കും.
17 മുതൽ രാവിലെ ആറിന് യജ്ഞം തുടങ്ങും. യജ്ഞത്തിൻ് ഭാഗമായി ദിവസവും കലാപരി പാടികൾ അരങ്ങേറും. പങ്കെടുക്കുന്ന എല്ലാവർക്കും മൂന്നു നേരവും അന്നദാനം ഉണ്ടായിരിക്കും. 20ന് സംസ്കൃതത്തിൽ ഉന്നത പഠനം നടത്തുന്ന വിദ്യാർഥികൾക്ക് സ്കോളർഷിപ്പും നൽകും.
ഭാരവാഹികളായ ജി കെ പ്രകാശൻ, അഡ്വ രവി ചങ്കത്ത്, മധു കെ നായർ, ശ്രീകുമാർ പി നായർ, കെ കെ ദിവാകരൻ, മണലൂർ ഗോപിനാഥൻ തുടങ്ങിയവർ പത്ര സമ്മേളനത്തിൽ പങ്കെടുത്തു.