ഗുരുവായൂർ: ഗുരുവായൂർ ലിറ്റിൽ ഫ്ലവർ കോളേജിൻ്റെ എഴുപതാം വാർഷിക ആഘോഷത്തോടനുബന്ധിച്ച് 70 കിഡി രോഗികൾക്ക് ഡയാലിസിസ് ചെയ്യുന്നതിന് വേണ്ട സാമ്പത്തിക സഹായം 1,50,000/-രൂപ കോളേജിന്റെ ആഭിമുഖ്യത്തിൽ തൃശ്ശൂർ ജൂബിലി മിഷൻ മെഡിക്കൽ കോളേജിന് കൈമാറി.
പ്ലാറ്റിനം ജൂബിലി ആഘോഷ പരിപാടികളിലെ ജീവകാരുണ്യ പ്രവർത്തനങ്ങളുടെ ഭാഗമായാണ് കോളേജിലെ വിദ്യാർത്ഥികളും അധ്യാപക അനധ്യാപകരും രക്ഷകർത്യ സംഘടനയും പൂർവ അധ്യാപക- വിദ്യാർത്ഥി കൂട്ടായ്മകളും സംയുക്തമായി ഈ ഉദ്യമം ഏറ്റെടുത്തത് കോളേജ് വാർഷികത്തോട് അനുബന്ധിച്ച് നടന്ന ചടങ്ങിൽ വിശിഷ്ടാതിഥികളുടെ സാന്നിധ്യത്തിൽ ഫ്രാൻസിസ്കൻ ക്ലാരിസ്റ്റ് കോൺഗ്രിഗേഷൻ തൃശ്ശൂർ അസീസി പ്രൊവിൻഷ്യൽ സുപ്പീരിയർ റവ സിസ്റ്റർ ഫോൺസി മരിയയിൽ നിന്ന് ത്യശ്ശൂർ ജൂബിലി മിഷൻ മെഡിക്കൽ കോളേജ് അസിസ്റ്റൻറ് ഡയറക്ടർ ഫാദർ, ഡെമിൻ തറയിൽ ഡയാലിസിസ് തുക ഏറ്റുവാങ്ങി.