ഗുരുവായൂർ: സപ്ത്‌തി നിറവിൽ ഗുരുവായൂർ ലിറ്റിൽ ഫ്ലവർ കോളേജിന് സ്വയം ഭരണ പദവി പ്രഖ്യാപനം നടന്നു. കോയമ്പത്തൂർ കാരുണ്യ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ടെക്നോളജി ആൻഡ് സ യൻസസ് പ്രൊ വൈസ് ചാൻ സലർ ഡോ ഇ ജെ ജെയിംസ് ഗുരുവായൂർ ലിറ്റിൽ ഫ്ലവർ കോളേജ് ഓട്ടോണമസ് ആയി പ്രഖ്യാപിച്ചു. സപ്‌തതി ആഘോഷങ്ങളുടെ ഉദ്ഘാടനവും അദ്ദേഹം നിർവഹിച്ചു.
ഷംഷാബാദ് രൂപത ബിഷപ് മാർ പ്രിൻസ് ആന്റണി പാണേങ്ങാടൻ അനുഗ്രഹ പ്രഭാഷണം നടത്തി. മൂല്യബോധമുള്ള ഒരു തലമുറയെ വളർത്തിയെടുക്കു തിയെടുക്കുക എന്ന ലക്ഷ്യവുമായാണ് എൽ എഫ് കോളജ് മുന്നോട്ടു പോകുന്നതെന്നു അദ്ദേഹം അഭിപ്രായപ്പെട്ടു. എൻ കെ അക്ബർ എം എൽ എ മുഖ്യ പ്രഭാഷണം നടത്തി. കോളജ് മാനേജർ സിസ്റ്റർ ലിറ്റിൽ മേരി എഫ് സി സി അധ്യക്ഷയായി. തൃശൂർ അസീസി പ്രൊവിൻഷ്യൽ സുപ്പീരിയർ സിസ്റ്റർ ഫേൺസി മരിയ എഫ്സിസി മുഖ്യാതിഥിയായി. പ്രിൻസിപ്പൽ സിസ്റ്റർ ഡോ ജെ ബിൻസി റിപ്പോർട്ട് അവതരിപ്പിച്ചു.

ഫാ ഷാജി കൊച്ചുപുരയ്ക്കൽ, അധ്യാപകരായ ഡോ ശിൽപ്പ ആനന്ദ്, ഡോ പി ജി ജസ്റ്റിൻ, എൽദോസ് വർഗീസ്, കോളജ് ചെയർപേഴ്‌സൺ റിമ ഫൈസൽ, സിസ്റ്റർ ഗ്രേസി, ടി എസ്. നിസാമുദീൻ, ഡോ നൗഷജ എന്നിവർ പ്രസംഗിച്ചു. വിരമിക്കുന്ന യു ഡി ക്ലാർക്കുമാരായ സിസ്റ്റർ അർപ്പിത എഫ്‌സിസി, സിസ്റ്റർ ആൻ ജോ എഫ്‌സിസി എന്നിവർക്കു യാത്രയയപ്പ് നൽകി. വിദ്യാർഥിനികളുടെ കലാപരിപാടികളും ഉണ്ടായിരുന്നു.