ഗുരുവായൂർ: സമസ്ത കേരള വാരിയർ സമാജം യൂണിറ്റിൻ്റെ ആഭിമുഖ്യത്തിൽ നടന്ന മഞ്ജുള ദിനാഘോഷം പ്രശസ്ത സാഹിത്യകാരി വി വി ശ്രീല ഉദ്ഘാടനം ചെയ്തു.
യൂണിറ്റ് പ്രസിഡണ്ട് വി വേണുഗോപാൽ അധ്യക്ഷത വഹിച്ചു. സംസ്ഥാന പ്രസിഡണ്ട് പി കെ മോഹൻദാസ്, ജനറൽ സെക്രട്ടറി വി വി മുരളീധര വാര്യർ, സംസ്ഥാന സെക്രട്ടറി എ സി സുരേഷ്, ജില്ല സെക്രട്ടറി വി വി സതീശൻ, സി ചന്ദ്രശേഖരൻ, ഗീത ആർ വാരിയർ എന്നിവർ പ്രസംഗിച്ചു. കേളി, നാമജപ ഘോഷയാത്ര എന്നിവയും ഉണ്ടായിരുന്നു.