BEYOND THE GATEWAY

സംസ്ഥാന തദ്ദേശ ദിനാഘോഷത്തിന്റെ പേരിൽ ഗുരുവായൂർ നഗരസഭ ധൂർത്തടിക്കുന്നു; യൂത്ത് കോൺഗ്രസ്സ്

ഗുരുവായൂർ: കേരള സംസ്ഥാന തദ്ദേശ ദിനാഘോഷത്തിന്റെ പേരിൽ ഗുരുവായൂർ നഗരസഭ തനത് ഫണ്ടിൽ നിന്നും ചെയർമാന്റെ മുൻ‌കൂർ അനുമതിയോടു കൂടി കൗൺസിലിനെ പോലും നോക്കു കുത്തിയാക്കി ലക്ഷങ്ങൾ ധൂർത്തടിക്കുന്നുവെന്ന് യൂത്ത് കോൺഗ്രസ്സ് സംസ്ഥാന സെക്രെട്ടറിയും നഗരസഭ കൗൺസിലറുമായ സി എസ് സൂരജ് ആരോപിച്ചു.

ഒരു വർഷത്തോളമായി തൊഴിൽ ചെയ്ത നഗരസഭാ തൊഴുലുറപ്പ് തൊഴിലാളികൾക്ക് വേതനം നൽകാതെയും, പി എം എ വൈ പദ്ധതിയിൽ ഭവന നിർമ്മാണം നടക്കുന്നവർക്ക് തവണകളായി നൽകേണ്ട തുക വരെ കുടിശ്ശികയാക്കിയിട്ടുള്ള നഗരസഭയാണ് പൊതുജനങ്ങളുടെ പണം ധൂർത്തടിക്കുന്നുവെന്ന് യൂത്ത് കോൺഗ്രസ്സ് ആരോപിച്ചു.

➤ ALSO READ

ഗുരുവായൂർ ദേവസ്വം നിയമനത്തിൽ 50% പ്രാദേശിക പരിഗണന നൽകണം; കെ പി ഉദയൻ

ഗുരുവായൂർ: ഗുരുവായൂർ ദേവസ്വത്തിലേക്ക് കെ ഡി ആർ ബി നിയമനം നടത്തുമ്പോൾ 50% പ്രാദേശിക പരിഗണന നൽകി നാട്ടുകാർക്ക് സംവരണം നൽകണമെന്ന് കോൺഗ്രസ് പ്രവർത്തകനും, ഗുരുവായൂർ നഗരസഭ പ്രതിപക്ഷ നേതാവുമായ കെ പി...