പാവറട്ടി: വിദ്യാവിഹാർ സെൻട്രൽ സ്കൂളിലെ പാരന്റ്സ് ഡേ ആഘോഷം ദേശിയ അവാർഡ് നേടിയ ഗായിക ശ്രീമതി നഞ്ചിയമ്മ ഭദ്രദീപം കൊളുത്തി ഉദ്ഘാടനം ചെയ്തു. ഫെബ്രുവരി 8 ന് ഉച്ചക്ക് 2 മണിക്ക് സ്കൂൾ ഓഡിറ്റോറിയത്തിൽ വച്ച് നടന്ന ചടങ്ങിൽ സ്കൂളിലെ മുഴുവൻ വിദ്യാർത്ഥികളുടെയും മുത്തശ്ശന്മാരെയും മുത്തശ്ശിമാരെയും ആദരിച്ചത് ഹൃദയസ്പർശിയായ അനുഭവമായി.
അദ്ധ്യാപകരും രക്ഷിതാക്കളും ചേർന്ന് നടത്തിയ ആകർഷകമായ ബാൻഡ് മേളത്തോടെയാണ് മുഖ്യ അതിഥിയായ നഞ്ചിയമ്മയെയും മറ്റു വിശിഷ്ട വ്യക്തികളെയും സ്വീകരിച്ചത്. കലയോടുള്ള അടങ്ങാനാവാത്ത അഭിവാജ്ഞയും അയ്യപ്പനും കോശിയുമെന്ന സിനിമയിലെ ഗാനവുമാണ് ലോകമാകമാനം തനിക്ക് സഞ്ചരിക്കാനും, തന്നെ ഇഷ്ടപ്പെടുന്നവരെ കാണാനും സഹായിച്ചതെന്ന് ശ്രീമതി നഞ്ചിയമ്മ ഉദ്ഘാടന പ്രസംഗത്തിൽ നന്ദിയോടെ സ്മരിച്ചു.

സിനിമ സംവിധായകൻ കെ ബി മധു, സിനിമാ താരങ്ങളായ സലിം കലാഭവൻ, ടിറ്റോ പുത്തൂർ, ബിമിത ടിറ്റോ, പ്രശസ്ത ഓട്ടൻ തുളളൽ കലാകാരനും കേരളാ സംഗീതനാടക അക്കാദമി അവാർഡ് ജേതാവുമായ മണലൂർ ഗോപിനാഥ്, സിനിമാ പ്രവർത്തകനായ സിദ്ധു പനക്കൽ, ഫാഷൻ സൂം മോഡലിംഗ് അക്കാദമി ചെയർമാർ ബിനീഷ് കെ ബി, ക്ലബ് എഫ്.എം സീനിയർ ആർ ജെ വിനീത്, കൺസോൾ മെഡിക്കൽ ചാരിറ്റബിൾ ട്രസ്റ്റ് പ്രസിഡന്റ് ജമാൽ താമരത്ത് എന്നിവർ ചടങ്ങിൽ പ്രത്യേക അതിഥികളായിരുന്നു.
സ്കൂൾ പ്രിൻസിപ്പാൾ ഉഷാ നന്ദകുമാർ സ്വാഗതം ആശംസിച്ച ചടങ്ങിൽ പി ടി എ പ്രസിഡന്റ് അഡ്വ സുജിത് അയിനിപ്പുള്ളി അധ്യക്ഷത വഹിച്ചു. മാനേജിംഗ് ട്രസ്റ്റി അഡ്വ കെ വി മോഹനകൃഷ്ണൻ മുഖ്യപ്രഭാഷണം നടത്തി. അക്കാദമിക് ഡയറക്ടർ ശോഭ മേനോൻ, പി ടി.എ വൈസ് പ്രസിഡന്റ് കെ എ ജെതിൻ തുടങ്ങിയവരും ചടങ്ങിൽ പ്രസംഗിച്ചു .

കുറ്റൂക്കാരൻ ഗ്രൂപ്പ് എസ് സിഎംഎസ് ഇൻസ്റ്റിട്യൂഷൻ ഫോർ റോഡ് സേഫ്റ്റി ആൻ ആൻഡ് ട്രാൻസ്പോർട്ടേഷൻ നടത്തുന്ന സുരക്ഷിത് മാർഗിന്റെ ആഭിമുഖ്യത്തിൽ വിദ്യാവിഹാർ സെൻട്രൽ സ്കൂൾ പാരൻ്റ്സ് ഡേ ദിവസം ലക്കി ഡ്രോയിലൂടെ തിരഞ്ഞെടുക്കപ്പെട്ട രക്ഷിതാക്കൾക്ക് റോഡ് സുരക്ഷാ ഉപകരണങ്ങൾ സമ്മാനിച്ചു. പരിപാടിയിൽ പ്രി ഫെക്ട്സ് ആയി രക്ഷിതാക്കളും ആങ്കറിങ്ങിന് വിദ്യാർത്ഥിമായിരുന്നത് പരിപാടിയുടെ മാറ്റ് കൂട്ടി. അധ്യാപകരും രക്ഷിതാക്കളും കുടുംബാംഗങ്ങളും ഒത്തൊരുമിച്ചുള്ളൊരു പരിപാടി ജില്ലയിൽ തന്നെ ഇതാദ്യമാണെന്ന് സംഘാടകർ പറഞ്ഞു.