BEYOND THE GATEWAY

സംസ്ഥാന തദ്ദേശ ദിനാഘോഷം 2025 എക്സിബിഷൻ എ സി മൊയ്‌തീൻ എം എൽ എ ഉദ്ഘാടനം ചെയ്യും

ഗുരുവായൂർ: ഫെബ്രുവരി 18,19 തീയതികളിൽ ഗുരുവായൂരിൽ നടക്കുന്ന സംസ്ഥാന തദ്ദേശ ദിനാഘോഷത്തിന്റെ ഭാഗമായി ഗുരുവായൂർ ക്ഷേത്ര പ്രവേശന സത്യാഗ്രഹ സ്മാരക ഗ്രൗണ്ടിൽ സംഘടിപ്പിക്കുന്ന എക്സിബിഷൻ 2025 ഫെബ്രുവരി 14 വെള്ളിയാഴ്ച വൈകിട്ട് 4.30 ന് ബഹു. കുന്നംകുളം നിയോജക മണ്ഡലം എം എൽ എ എ സി മൊയ്‌തീൻ ഉദ്ഘാടനം നിർവഹിക്കും. 

ചലച്ചിത്ര സംവിധായകനും, നിർമ്മാതാവുമായ പി ടി കുഞ്ഞുമുഹമ്മദ് അധ്യക്ഷത വഹിക്കുന്ന ചടങ്ങിൽ  പ്രമുഖ നേതാക്കളും, തദ്ദേശ സ്വയംഭരണ വകുപ്പ് ഉദ്യോഗസ്ഥരും പങ്കെടുക്കും. തുടർന്ന് വൈകിട്ട് 7 മണിക്ക് പ്രശസ്ത ഗായകരായ പദ്മകുമാർ, ആദിത്യ ദേവാനന്ദ്, രഞ്ജിനി മഞ്ജുഷ് എന്നിവർ നയിക്കുന്ന ‘നിറവ്’ സംഗീത നിശയും അരങ്ങേറും.

➤ ALSO READ

ഗുരുവായൂർ ദേവസ്വം നിയമനത്തിൽ 50% പ്രാദേശിക പരിഗണന നൽകണം; കെ പി ഉദയൻ

ഗുരുവായൂർ: ഗുരുവായൂർ ദേവസ്വത്തിലേക്ക് കെ ഡി ആർ ബി നിയമനം നടത്തുമ്പോൾ 50% പ്രാദേശിക പരിഗണന നൽകി നാട്ടുകാർക്ക് സംവരണം നൽകണമെന്ന് കോൺഗ്രസ് പ്രവർത്തകനും, ഗുരുവായൂർ നഗരസഭ പ്രതിപക്ഷ നേതാവുമായ കെ പി...