ഗുരുവായൂർ: ഗുരുവായൂർ ആര്യഭട്ട കോളേജിലെ അധ്യാപക പൂർവ്വ വിദ്യാർത്ഥി സംഘടനയായ ആര്യ അശ്ലേഷ് കഴിഞ്ഞ ഒക്ടോബർ 31 ദീപാവലി ദിനത്തിൽ പൗര പ്രമുഖന്മാരുടെ സാനിധ്യത്തിൽ ഗുരുവായൂർ ടൗൺഹാളിൽ വെച്ചു സജ്നയ്ക്കൊരു ഭവനത്തിന്റെ താക്കോൽ ധാനം നടത്തുകയുണ്ടായി. അതിന്റെ പിന്തുടർച്ചയായി കുടിവെള്ള ലഭ്യതയ്ക്കായി ഒരു കിണർ സുമനസുകളുടെ സഹായത്തോട് കൂടി നിർമിയ്ക്കുകയും അതിലേയ്ക്കു മോട്ടോർ, പമ്പ് സെറ്റ്, കപ്പി, എല്ലാം ഒരുക്കികൊടുക്കുകയും ചെയ്തു. മുൻ പി ടി എ പ്രസിഡണ്ട് ഷാമില മുത്തലിബ് ആദ്യജലം സജ്നയ്ക്കു പകർന്നു കൊടുത്തു.
നിലവിലെ കോളേജ് ചെയർപേഴ്സൺ ഫൗസിയയും മറ്റു യൂണിയൻ ഭാരവാഹികളും ചേർന്നു മധുരം വിളമ്പി. കോളേജ് പ്രിൻസിപ്പൽ ഡേവിഡിന്റെ നേതൃത്വത്തിൽ ഈ പദ്ധതിയ്ക്കു വേണ്ടി അഹോരാത്രം പണിപ്പെട്ട പൂർവ്വ അധ്യാപകരായ ഫ്രാൻസിസ്, ഭാസിനി രാജ്, രഹന, അഷറഫ്, പ്രസന്ന കെ വി, ലളിത സുന്ദർ, സിന്ധു മോതിലാൽ എന്നിവർ വൃക്ഷ തൈകൾ നടുകയും ചെയ്തു. ആര്യ അശ്ലേഷ് പ്രസിഡന്റ് സെമിറ അലി നന്ദി പറഞ്ഞു.
