ഗുരുവായൂർ: 2025 ഫെബ്രുവരി 17 മുതൽ 19 വരെ ഗുരുവായൂരിൽ വച്ച് സംസ്ഥാന സർക്കാരിൻറെ തദ്ദേശ ദിനാഘോഷ പരിപാടികൾ നടക്കുന്നതിനാൽ ഗതാഗത നിയന്ത്രണം ഉണ്ടായിരിയ്ക്കുന്നതാണ്.
ഈ ദിവസങ്ങളിൽ രാവിലെ 8 മണി മുതൽ രാത്രി 8 മണി വരെ ഗുരുവായൂർ ഔട്ടർ റിങ്ങ് റോഡിലും ഇന്നർ റിങ്ങ് റോഡിലും ടൂവീലർ ഉൾപ്പെടെ എല്ലാ വാഹനങ്ങൾക്കും പൂർണ്ണമായും വൺവേ ട്രാഫിക് ക്രമീകരണമായിരിക്കും. ഔട്ടർ റിങ്ങ് റോഡിൽ ക്ലോക്ക് വൈസിലും ഇന്നർ റിങ്ങ് റോഡിൽ ആൻറ്റി ക്ലോക്ക് വൈസിലും ആണ് വാഹനങ്ങൾ പോകേണ്ടത് എന്നും ഗുരുവായൂരിലേക്കും ഗുരുവായൂർ ശ്രീകൃഷ്ണ ക്ഷേത്രത്തിലേക്കും വരുന്നവർ അലക്ഷ്യമായി വാഹനങ്ങൾ റോഡ് സൈഡിൽ പർക്ക് ചെയ്യരുതെന്നും വാഹനങ്ങൾ പാർക്കിങ്ങ് അനുവദിച്ചിരിക്കുന്ന സ്ഥലങ്ങളിൽ മാത്രം പാർക്ക് ചെയ്യേണ്ടതുമാണ്. അനതികൃതമായി റോഡിൽ പാർക്ക് ചെയ്യുന്ന വാഹനങ്ങൾക്ക് ശക്തമായ നിയമ നടപടികൾ സ്വീകരിക്കുന്നതാണ്.
അധികാരികൾ ഏർപ്പെടുത്തിയ ഈ വൺവേ ട്രാഫിക് ക്രമീകരണവുമായി ഗുരുവായൂരിൽ എത്തുന്ന എല്ലാവരും സഹകരിക്കേണ്ടതാണെന്ന് പോലീസ് അറിയിച്ചു.